നവദമ്പതികളായ ഡേവിഡ് മില്ലറെയും ഭാര്യ കാമില ഹാരിസിനെയും അവരുടെ വിവാഹ ചടങ്ങുകൾ പുനരാവിഷ്‌കരിക്കാൻ സഹായിക്കുന്നതിന് വേണ്ടി ജിടി നായകൻ ശുഭ്മാൻ ഗിൽ പുരോഹിതൻ്റെ റോൾ ഏറ്റെടുത്ത വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഐപിഎൽ 2024-ൻ്റെ ഉദ്ഘാടന മത്സരത്തിന് മുമ്പായി ടീമിൻ്റെ ക്യാമ്പിൽ നിന്നുള്ള ഒരു വീഡിയോയിൽ, മില്ലറും ഹാരിസും തങ്ങളുടെ പ്രതിജ്ഞ പുതുക്കുമ്പോൾ ഗിൽ അവരുടെ ഏറ്റവും പ്രിയപ്പെട്ട ദിവസത്തിന്റെ ദൃശ്യങ്ങൾ പുനഃസ്ഥാപിക്കാൻ അവരെ സഹായിക്കുക ആയിരുന്നു.
ഐപിഎൽ 2024 സീസണിന് മുന്നോടിയായി, മില്ലർ തൻ്റെ കാമുകി കാമിലയെ മാർച്ച് 10 ന് ഒരു സ്വകാര്യ ചടങ്ങിൽ വിവാഹം കഴിച്ചു. ഗുജറാത്ത് പുറത്തുവിട്ട ഒരു വീഡിയോയിൽ, ഗിൽ തമാശയായി നവദമ്പതികളോട് അവരുടെ വിനോദത്തിനായി ചടങ്ങ് വീണ്ടും ആവർത്തിക്കാൻ ആവശ്യപ്പെട്ടു. കൂടാതെ ഭാര്യയെ പ്രൊപ്പോസ് ചെയ്യാൻ ആവശ്യപ്പെടുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
“പുരോഹിതനായി” സേവനമനുഷ്ഠിച്ച വീഡിയോ വൈറൽ ആണെങ്കിലും ഗിൽ വലിയ ലക്ഷ്യത്തിന് പിന്നാലെയാണ്. ഈ സീസണിൽ ഐപിഎൽ കിരീടം നേരിടാൻ നോക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെ ഗിൽ നയിക്കും. മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റൻ ആയ ഹാർദിക് പാണ്ഡ്യയ്ക്ക് പകരം ടൈറ്റൻസ് ഗില്ലിനെ പുതിയ ക്യാപ്റ്റനായി നിയമിച്ചു.
യുവതാരം തൻ്റെ പുതിയ വേഷം ഏറ്റെടുക്കാൻ ഒരുങ്ങുമ്പോൾ ഗില്ലിന് ആശിഷ് നെഹ്‌റയുടെയും ബാക്ക്‌റൂം സ്റ്റാഫിൻ്റെയും പൂർണ്ണ പിന്തുണയുണ്ട്.
“ഗുജറാത്ത് ടൈറ്റൻസിൻ്റെ നായകസ്ഥാനം സ്വീകരിക്കുന്നതിൽ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്, ഈ മികച്ച ടീമിനെ നയിക്കാൻ എന്നെ ഏൽപ്പിച്ച ഫ്രാഞ്ചൈസിക്ക് ഞാൻ നന്ദി പറയുന്നു. രണ്ട് അഭൂതപൂർവമായ സീസണുകൾക്ക് ശേഷം, സ്ക്വാഡിൻ്റെ ക്യാപ്റ്റനാകാനും ഞങ്ങളുടെ ത്രില്ലിംഗ് ബ്രാൻഡായ ക്രിക്കറ്റിനെ മൈതാനത്തേക്ക് കൊണ്ടുവരാനും ഞാൻ ആകാംക്ഷയോടെ പ്രതീക്ഷിക്കുന്നു.” ഗിൽ ചടങ്ങിൽ പറഞ്ഞു.