ധ്രുവ് ജുറൽ, യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ് തുടങ്ങിയ വളർന്നുവരുന്ന കളിക്കാരുടെ കഴിവുകൾ മാനിച്ച് രാജസ്ഥാൻ റോയൽസ് ടീം മാനേജ്‌മന്റ് (ആർആർ) ഈ താരങ്ങളെ പിന്തുണക്കുന്നവന്ന് ക്യാപ്റ്റൻ സഞ്ജു സാംസൺ ഉറപ്പ് പറഞ്ഞു. ഈ താരങ്ങൾ നടത്തുന്ന പ്രകടനം വളരെ മികച്ച രീതിയിൽ ആണെന്നും ഭാവിയുണ്ടെന്നും താരം പറഞ്ഞു.
പരാഗും ജയ്‌സ്വാളും രാജസ്ഥാൻ ടീമിന്റെ പ്രധാന ഭാഗമാണ്. ഇതിൽ ജയ്‌സ്വാൾ ഇതിനോടകം തന്നെ ബാറ്റിംഗിൽ കഴിവ് തെളിയിച്ചിട്ട് ഉണ്ടെങ്കിൽ പരാഗ് ഒരുപാട് മികച്ച ഇന്നിങ്‌സുകൾ ഒന്നും കളിച്ചിട്ട് ഇല്ലെങ്കിലും കഴിവുള്ള താരം ആണെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്.
2020ലെ അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗമായ ധ്രുവിന്റെ പ്രകടനങ്ങൾ മികച്ചത് ആയിരുന്നു. വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ ഒരു ഇംപാക്റ്റ് പ്ലെയറായി വന്നതാണ്. തന്റെ അരങ്ങേറ്റത്തിൽ തന്നെ 15 പന്തിൽ പുറത്താകാതെ 32 റൺസ് നേടി പഞ്ചാബ് കിംഗ്സിനെതിരായ (PBKS) കളിയിലൂടെ താരം വരവറിയിച്ചു. മത്സരം തൊട്ടാൽ തന്നെ പ്രകടനം കൊണ്ട് ഗുണം ഉണ്ടായില്ലെങ്കിലും ആരാധകർക്കിടയിൽ മതിപ്പ് ഉണ്ടാക്കാൻ സാധിച്ചു.
യുവതാരങ്ങളെക്കുറിച്ച സഞ്ജു പറയുന്നത് ഇങ്ങനെ- “കഴിഞ്ഞ രണ്ട് സീസണുകളിൽ ധ്രുവ് ജുറൽ ഒപ്പമുണ്ടായിരുന്നു, അദ്ദേഹം ധാരാളം ആഭ്യന്തര ഗെയിമുകൾ കളിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഫ്രാഞ്ചൈസികൾ ചെയ്യുന്നത് ഐപിഎല്ലിന് തൊട്ടുമുമ്പ് പരിശീലന ക്യാമ്പുകൾ ഉണ്ടക്കുക എന്നതാണ്, ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന താരങ്ങളെയും ഞങ്ങൾ അക്കാദമിയിൽ എത്തിക്കും. അവർക്ക് പരിശീലനം നൽകും.
സാംസൺ തുടർന്നു:
“നാഗ്പൂർ, ജയ്പൂർ, ചെന്നൈ, ബാംഗ്ലൂർ തുടങ്ങി മിക്കവാറും എല്ലായിടത്തും ഞങ്ങൾ വർഷം മുഴുവനും ഒരാഴ്‌ച വീതം അഞ്ച് മുതൽ ഏഴ് വരെ ക്യാമ്പുകൾ നടത്തി. ജൂറൽ, പരാഗ്, ജയ്‌സ്വാൾ എന്നിവരെപ്പോലുള്ളവർക്ക് വേണ്ടത്ര പരിശീലനം ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. ഒരുപാട് ക്രെഡിറ്റ് അവർക്ക് അവകാശപ്പെട്ടതാണ്.”
Read more
മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ജൂറലിന്റെ സ്‌ഫോടനാത്മക ഇന്നിംഗ്സ് . 2022 ലെ മെഗാ ലേലത്തിനിടെ അദ്ദേഹത്തെ 20 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ചു.