നിന്റെ കാര്യത്തിൽ എനിക്ക് വലിയ സന്തോഷമുണ്ട്, ഏറ്റവും മികച്ച ടീമിലാണ് എത്തിയിരിക്കുന്നത്; സൂപ്പർ താരത്തെ അഭിനന്ദിച്ച് രവി ശാസ്ത്രി

കുറച്ചുകാലമായി ദേശീയ സെലക്ടർമാർ ഒഴിവാക്കിയിരുന്ന താരാമാണ് അജിങ്ക്യ രഹാനെ, എന്നാൽ അടുത്തിടെ മുംബൈ ഇന്ത്യൻസിനെതിരെ ഉജ്ജ്വലമായ അർദ്ധ സെഞ്ച്വറി നേടിയ അജിൻക്യ താൻ മികച്ച ഫോമിലാണെന്ന് തെളിയിച്ചു. രാജസ്ഥാൻ റോയൽസിനെതിരെ വെറും 19 പന്തിൽ 31റൺസ് നേടിയ ഇന്നിംഗ്സിനും ആരാധകരിൽ നിന്ന് വലിയ പ്രശംസ നേടാൻ കാരണമായി.

തന്റെ മിന്നുന്ന ഷോർട്ട് സെലക്ഷൻ കൊണ്ടും തീപ്പൊരി ബാറ്റിംഗ് പ്രകടനവുമാണ് രഹാനെ വാർത്തകളിൽ ഇടം നേടിയപ്പോൾ 2021-ൽ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ 2-1 ന് വിജയിച്ചപ്പോൾ രഹാനെയ്‌ക്കൊപ്പം പ്രവർത്തിച്ച ദിവസങ്ങളെക്കുറിച്ച് അനുസ്മരിച്ചുകൊണ്ട് രവി ശാസ്ത്രി 34 കാരനായ ബാറ്ററെ പ്രശംസിച്ചു.

“എനിക്ക് അജിങ്ക്യ രഹാനെയുടെ ഇന്നിംഗ്‌സ് ഇഷ്ടമായിരുന്നു. ഓസ്‌ട്രേലിയയിൽ അദ്ദേഹം ഞങ്ങളുടെ ക്യാപ്റ്റനായിരുന്നു, അവിടെ ഒരു ഇന്ത്യൻ കളിക്കാരന്റെ ഏറ്റവും മികച്ച വിദേശ സെഞ്ച്വറികളിൽ ഒന്ന് ഞാൻ കണ്ടു. ആദ്യ മത്സരം നാണംകെട്ട് തോറ്റ ശേഷം അജിൻക്യ ഞങ്ങളുടെ നായക സ്ഥാനത്ത് എത്തിയ ശേഷം ഉണ്ടായ മാറ്റങ്ങൾ അവിശ്വസനീയമാണ്. അവൻ അന്ന് ടീമിനെ നയിച്ച രീതിയെയും അഭിനന്ദിക്കുന്നു.”

“മുംബൈക്കെതിരായ അവന്റെ ഇന്നിംഗ്സ് ഒരു വിരുന്ന് തന്നെ ആയിരുന്നു(എംഐക്കെതിരെ). മനോഹരമായ ഷോട്ടുകൾ കാണാനായി അവനിൽ എനിക്ക് സന്തോഷമുണ്ട് . അവൻ അത്തരമൊരു ടീം മാൻ ആണ്. അവൻ ഇന്ത്യയുടെ ക്യാപ്റ്റനായി. ഒരുപക്ഷെ ഐ.പി.എലിൽ അവനെ ഇനി ആരും നായകൻ ആക്കില്ലായിരിക്കും. പക്ഷെ അവനെ പോലെ ഒരു ടീം മാനെ കിട്ടില്ല. രഹാനെ അദ്ദേഹത്തിന് പറ്റിയ ഏറ്റവും മികച്ച ടീമിൽ തന്നെയാണ് എത്തിയിരിക്കുന്നത്.”

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ