ആ താരങ്ങളെ താരതമ്യം ചെയ്യാൻ എനിക്ക് സാധിക്കില്ല, അതൊരു മോശമായ പ്രവർത്തിയാണ്: സുനിൽ ഗവാസ്കർ

ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറ്റിയ ഇതിഹാസങ്ങളാണ് സച്ചിൻ ടെണ്ടുൽക്കറും വിരാട് കോഹ്‌ലിയും. സച്ചിൻ നേടിയ നേട്ടങ്ങൾ മറികടക്കുന്ന ലക്ഷ്യത്തിലേക്കാണ് വിരാട് കോഹ്ലി ഇപ്പോൾ സഞ്ചരിക്കുന്നത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് വിരാട് കോഹ്ലി ദിവസങ്ങൾക്ക് മുൻപ് സ്വന്തമാക്കിയിരുന്നു.

ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ നടന്ന മത്സരത്തിൽ ഇന്ത്യ വിജയിച്ചത് വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തിലായിരുന്നു. നാളുകൾ ഏറെയായി സച്ചിൻ ടെണ്ടുൽക്കറിനെയും വിരാട് കൊഹ്‍ലിയെയും താരതമ്യം ചെയ്യ്തുള്ള കണക്കുകൾ പല മുൻ താരങ്ങളും ആരാധകരും നടത്തുന്നു. ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്കർ.

സുനിൽ ഗവാസ്കർ പറയുന്നത് ഇങ്ങനെ:

” ഞാനൊരിക്കലും പല തലമുറകളിലെ താരങ്ങളെ തമ്മിൽ താരതമ്യം ചെയ്യില്ല. എന്തെന്നാൽ ഓരോ തലമുറയിലെ താരങ്ങളും വ്യത്യസ്തമായ സാഹചര്യങ്ങളിലാവും കളിച്ചിട്ടുള്ളത്. പിച്ചുകൾ വ്യത്യാസപ്പെട്ടിരിക്കും, കളിക്കുന്ന സാഹചര്യങ്ങൾക്ക് വ്യത്യാസമുണ്ടാകും, എതിരാളികളും വ്യത്യാസമുണ്ടാകും. അതുകൊണ്ട് പല തലമുറകളിലെ താരങ്ങൾ തമ്മിൽ താരതമ്യപ്പെടുത്തുന്നത് ബുദ്ധിമുട്ടാണ്” സുനിൽ ഗവാസ്കർ പറഞ്ഞു.

ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ സെമി ഫൈനലിലേക്ക് ഇന്ത്യ രാജകീയമായി പ്രവേശിച്ചിരിക്കുകയാണ്. നിലവിൽ കപ്പ് ജേതാക്കളാകാനുള്ള സാധ്യത ഇന്ത്യക്ക് തന്നെയാണ്. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി കപ്പ് ജേതാക്കളായത് പാകിസ്താനായിരുന്നു. അതിനുള്ള മറുപടി കിരീടം ഉയർത്തി രോഹിതും സംഘവും കൊടുക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.

Latest Stories

ആര്‍ക്ക് വേണമെങ്കിലും അഭിനയിക്കാം, കുറെ എന്‍ആര്‍ഐക്കാര്‍ കയറി വന്ന് മലയാള സിനിമ നാറ്റിച്ച് നാശകോടാലിയാക്കി: ജനാര്‍ദനന്‍

പഹല്‍ഗാമിലെ നിഷ്ഠൂര ആക്രമണത്തിന് മറുപടി നല്‍കി; ഭീകരാക്രമണത്തിന് പിന്നിലെ പാക് പങ്ക് വ്യക്തം; ഓപ്പറേഷന്‍ സിന്ദൂര്‍ വിശദാംശങ്ങളുമായി പ്രതിരോധ വിദേശകാര്യ മന്ത്രാലയങ്ങള്‍

ഭീഷണിയുടെ സ്വരം മുഴക്കുന്ന ആളുകളെ മുന്നില്‍ കാണുന്നുണ്ട്, അവരോട് ഒറ്റക്കാര്യമേ പറയാനുള്ളു..; വിവാദങ്ങളില്‍ നിവിന്‍ പോളി

IPL 2025: കോഹ്‌ലിയെ ഭ്രാന്തൻ എന്ന് വിളിച്ചിട്ടില്ല, കോമാളി എന്നാണ് പറഞ്ഞത്; താരത്തിനെതിരെ പരിഹാസവുമായി പ്രമുഖൻ

OPERATION SINDOOR: ഇന്ത്യൻ സേനകളെക്കുറിച്ച് അഭിമാനമെന്ന് രാഹുൽ, കോൺഗ്രസ് സായുധ സേനയ്‌ക്കൊപ്പം ഉറച്ചു നിൽക്കുന്നുവെന്ന് ജയറാം രമേശ്; പ്രതികരിച്ച് പ്രതിപക്ഷം

ഭാരത് മാതാ കി ജയ്.. സൈന്യത്തിനൊപ്പം. ഒരു രാജ്യം, ഒരു ദൗത്യം; ഓപ്പറേഷന്‍ സിന്ദൂറില്‍ അഭിനന്ദനങ്ങളുമായി താരങ്ങള്‍

ജനാലകളുടെ സമീപത്ത് മൊബൈല്‍ ഫോണും പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങും ഉപയോഗിക്കരുത്; സൈറന്‍ സിഗ്നലുകള്‍ മനസിലാക്കുക; കേരളത്തിന്റെ എല്ലാ ജില്ലകളിലും ഇന്ന് സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍

പഹൽഗാമിൽ തീവ്രവാദികൾ നമ്മുടെ സ്ത്രീകളെ വിധവകളാക്കി, അവരുടെ നെറ്റിയിലെ സിന്ദൂരം മായിച്ചു; 'ഓപ്പറേഷൻ സിന്ദൂർ' പേര് നിർദേശിച്ചത് മോദി

IPL 2025: ഞാനും അവനും ചേർന്നാണ് മുംബൈയെ തോൽപ്പിച്ചത്, ആ പോയിന്റിൽ...; ഹാർദിക് പാണ്ഡ്യ പറഞ്ഞത് ഇങ്ങനെ

OPERATION SINDOOR: അതിർത്തിയിൽ പാക് വെടിവെയ്പ്പും ഷെല്ലാക്രമണവും; 10 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്, തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം