ഒക്ടോബര്‍ 23ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ടി20 ലോകകപ്പ് 2022 സൂപ്പര്‍ 12 മത്സരത്തിനിടെ ഹാരിസ് റൗഫിന്റെ പന്തില്‍ വിരാട് കോഹ്ലി എങ്ങനെയാണ് സിക്സ് നേടിയതെന്ന് തനിക്ക് ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ മാര്‍ക്ക് ടെയ്ലര്‍. ഈ മത്സരത്തില്‍ 53 പന്തില്‍ പുറത്താകാതെ 82 റണ്‍സ് നേടിയ കോഹ്ലി ഇന്ത്യയെ നാല് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചിരുന്നു.
എംസിജിയില്‍ ഹാരിസ് റൗഫിന്റെ തലയ്ക്ക് മുകളിലൂടെ സിക്സ് അടിച്ചതിനെ ഞാന്‍ ഇപ്പോഴും റേറ്റ് ചെയ്യുന്നു. ആ പന്ത് 90 മീറ്റര്‍ പിന്നിട്ടു. ആ പന്ത് എങ്ങനെ സിക്‌സറിലേക്ക് പോയി എന്ന് എനിക്ക് ഇപ്പോഴും മനസിലാക്കാന്‍ കഴിയുന്നില്ല.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ വിരാട് കോഹ്ലിയുമായി ഒരു അഭിമുഖം നടത്തിയിരുന്നു. എന്തുകൊണ്ടാണ് നിങ്ങള്‍ ചില ഫാന്‍സി ഷോട്ടുകള്‍ ഉപയോഗിക്കാത്തതെന്ന് ഞങ്ങള്‍ വിരാടിനോട് ചോദിച്ചപ്പോള്‍, ‘എന്റെ ടെസ്റ്റ് ഗെയിമിലേക്ക് അവ ഇഴഞ്ഞു കയറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ എന്ന് അദ്ദേഹം പറഞ്ഞു.
വിരാട് കോഹ്ലിയുടെ അത്ഭുതകരമായ കാര്യങ്ങളില്‍ ഒന്നാണിത്. അവന്‍ ഈ റണ്ണുകളെല്ലാം വളരെ നല്ല നിരക്കില്‍ ഉണ്ടാക്കുന്നു. സാധാരണ ക്രിക്കറ്റ് ഷോട്ടിലൂടെ അവന്‍ അത് ചെയ്യുന്നു, മാര്‍ക്ക് ടെയ്ലര്‍ പറഞ്ഞു.