കോഹ്‌ലിയുടെ കീഴില്‍ ഇന്ത്യ ലോക കപ്പ് നേടുമെന്ന് ഉറപ്പില്ല; തുറന്നടിച്ച് ഇന്ത്യന്‍ താരം

വിരാട് കോഹ്‌ലി ഒരു ഐ.സി.സി ട്രോഫി നേടുമോ ഇല്ലയോ എന്ന് തനിക്ക് ഉറപ്പിച്ചു പറയാനാവുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ഡബ്ല്യൂ.വി രാമന്‍. കോഹ്‌ലിയുടെ കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം കിരീടനേട്ടം ഉറപ്പ് പറയാനാവില്ലെന്ന് പറഞ്ഞു.

‘വിരാട് കോഹ്‌ലി ഒരു ഐ.സി.സി ട്രോഫി നേടുമോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. കോഹ്‌ലിയുടെ കീഴിലുള്ള മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. വരുന്ന ടി 20 ലോക കപ്പില്‍ ഈ ഇന്ത്യന്‍ ടീമിന് വളരെ നല്ല അവസരമുണ്ട്. എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും ഉറപ്പില്ലാത്ത ഒരു ഫോര്‍മാറ്റാണ് ടി 20. ഒരു ഓവറില്‍ എല്ലാം മാറാം. അതാണ് കായിക സൗന്ദര്യം.’

WV Raman working on building a team that plays fearless cricket | Cricket News - Times of India

Read more

‘നിങ്ങള്‍ നോക്കൂ ലോക ഒന്നാം നമ്പര്‍ ജോക്കോവിച്ച്, ഈ വര്‍ഷം ഇതുവരെ മൂന്ന് ഗ്രാന്‍ഡ്സ്ലാമുകളും നേടി മികച്ച ഫോമിലായിരുന്നെങ്കിലും ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ പോലും നേടാന്‍ കഴിഞ്ഞില്ല. പൊതുവേ, ക്രിക്കറ്റില്‍ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് പ്രവചിക്കാന്‍ കഴിയില്ല, പ്രത്യേകിച്ച് ടി 20 ക്രിക്കറ്റില്‍. കോഹ്‌ലിയുടെ ക്യാപ്റ്റന്‍സി റെക്കോഡ് പരിശോധിച്ചാല്‍, അദ്ദേഹത്തിന് വളരെ നല്ല വിജയ റെക്കോഡ് ഉണ്ട്. ടി20 ലോക കപ്പ് കിരീടം നേടാന്‍ ഇന്ത്യയ്ക്ക് കഴിവുണ്ട്’ ഡബ്ല്യൂ.വി രാമന്‍ പറഞ്ഞു.