ഞാൻ അന്ന് മുഴുവൻ കരഞ്ഞു, ആ നടപടി എന്നെ ഞെട്ടിച്ചു; തുറന്നടിച്ച് വെങ്കിടേഷ് അയ്യർ

ഐപിഎൽ 2025-ലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ (കെകെആർ) നിലനിർത്തൽ പട്ടികയിൽ തൻ്റെ പേരില്ലാത്തത് കണ്ട് ഓൾറൗണ്ടർ വെങ്കിടേഷ് അയ്യർ താൻ നിരാശനായി എന്ന് പറഞ്ഞിരിക്കുകയാണ്. മെഗാ ലേലത്തിൽ തന്നെ ടീം സ്വന്തമാക്കുമെന്ന് തന്നെയാണ് പ്രതീക്ഷ എങ്കിലും ലിസ്റ്റിൽ താൻ അസ്വസ്ഥൻ ആണെന്ന് താരം സമ്മതിച്ചിരിക്കുകയാണ്.

റിങ്കു സിംഗ്, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ, വരുൺ ചകർവർത്തി, ഹർഷിത് റാണ, രമൺദീപ് സിംഗ് എന്നിവരെ മെഗാ ലേലത്തിന് മുമ്പ് കെകെആർ നിലനിർത്തി. 2021ൽ കെകെആറിൽ ചേർന്ന വെങ്കിടേഷ്, ടീമിന്റെ പല വിജയങ്ങളിലും നിർണായക പങ്ക് വഹിച്ച താരമാണ്. തന്നെ നിലനിർത്താതെ പോയതിനെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെയാണ്:

“ഇതൊരു കുടുംബമാണ്,” വെങ്കിടേഷ് പറഞ്ഞു. “വളരെ സങ്കടമുണ്ട്. എൻ്റെ പേര് നിലനിർത്തൽ ലിസ്റ്റിൽ ഇല്ലാത്തത് എന്നെ കണ്ണീരിലാഴ്ത്തുന്നു. നിലനിർത്താതെ ടീമിൽ നിന്ന് ഒഴിവാക്കാക്കപ്പെട്ടത് ശരിക്കും വിഷമം ഉണ്ടാക്കുന്നു. എല്ലാത്തിനെയും പ്രാക്ടിക്കൽ ആയി കാണുന്ന ആൾ ആയിട്ടും സഹിക്കാൻ പറ്റിയില്ല ”

” കൊൽക്കത്ത നിലനിർത്തിയ താരങ്ങൾ എല്ലാവരും മികച്ചവരാണ് എന്ന് കാണുമ്പോൾ സന്തോഷമുണ്ട്. എനിക്ക് വേണ്ടി ലേലത്തിൽ അവർ ശ്രമിക്കും. പക്ഷെ വലിയ തുക എനിക്കായി മറ്റ് ടീമുകൾ വിളിച്ചാൽ ഇഷ്ട ടീമിൽ എനിക്ക് കളിക്കാൻ സാധിക്കില്ല എന്ന് തോന്നുന്നു ” താരം പറഞ്ഞു.

പ്രധാനപ്പെട്ട മത്സരങ്ങളിൽ എന്നും തിളങ്ങിയിട്ടുള്ള താരം കഴിഞ്ഞ വർഷത്തെ കൊൽക്കത്തയുടെ കിരീട വിജയത്തിലും നിർണായക സാന്നിദ്യമായി.