ഞാൻ രാജ്യത്തെ ചതിച്ചു, അവരെ മൊത്തം കരയിച്ചു; വമ്പൻ വെളിപ്പെടുത്തലുമായി ഡേവിഡ് മില്ലർ

ഇന്ത്യയ്‌ക്കെതിരായ ഐസിസി ടി20 ലോകകപ്പ് 2024 ഫൈനലിലെ ദക്ഷിണാഫ്രിക്കയുഎ തോൽവിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഡേവിഡ് മില്ലർ. സൂര്യകുമാർ യാദവ് തൻ്റെ ക്യാച്ച് അവിശ്വാസമായ് രീതിയിൽ കൈയിൽ ഒതുക്കുമ്പോൾ താൻ കാരണം രാജ്യം മുഴുവൻ നിരാശയിൽ ആയെന്നും താരം പറഞ്ഞു.

6 പന്തിൽ 16 റൺസ് വേണ്ടിയിരുന്നപ്പോൾ, ഹാർദിക് പാണ്ഡ്യ മില്ലറിന് ഒരു ഫുൾ ടോസ് എറിയുക ആയിരുന്നു. മില്ലർ ആകട്ടെ അത് മുതലാക്കാനുള്ള ശ്രമത്തിൽ പന്ത് സ്ട്രൈറ്റ് ആയി തന്നെ ഉയർത്തിയടിച്ചു. സ്കൈ ബൗണ്ടറി റോപ്പിൽ ഒരു അവിശ്വാസമായ ക്യാച്ച് എടുത്തതോടെ ആഫ്രിക്കൻ പ്രതീക്ഷ അവസാനിപ്പിച്ചു. മത്സരത്തിൽ 7 റൺസിന് തോറ്റതിനാൽ അദ്ദേഹത്തിൻ്റെ പുറത്താക്കൽ ടീമിനെ നല്ല രീതിയിൽ ബാധിച്ചു.

“ഇത് വിശദീകരിക്കാൻ പ്രയാസമാണ്, പക്ഷേ ഗെയിം ജയിക്കാൻ കഴിയാത്തതിനാൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. അത് എന്നെ വല്ലാതെ ബാധിച്ചു, ഞാൻ രാജ്യം മുഴുവനെയും ചതിച്ചതായി എനിക്ക് തോന്നി. ഞാൻ എന്നെയും എൻ്റെ സഹപ്രവർത്തകരെയും ചതിച്ചു. എനിക്ക് ഫീൽഡ് വിടാൻ താൽപ്പര്യമിലായിരുന്നു ”അദ്ദേഹം ESPNcriinfo യോട് പറഞ്ഞു.

ആ ഡെലിവറിയിൽ മറ്റൊരു ഷോട്ട് കളിക്കാമായിരുന്നോ എന്ന് ചോദിച്ചപ്പോൾ, അതായിരുന്നു ശരിയായ ഷോട്ട് എന്ന് പറഞ്ഞു.

“ഇല്ല, എനിക്ക് മറ്റൊരു ഷോട്ട് കളിക്കാൻ ഇല്ലായിരുന്നു. ഒരു ഫുൾ ടോസ് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, അത് എന്നെ രക്ഷിച്ചു. കാറ്റ് നല്ല രീതിയിൽ ഉണ്ടായിരുന്നു. അത്തരം സാഹചര്യങ്ങളിൽ ഞാൻ ശരിയായ ഷോട്ട് തന്നെയാണ് കളിച്ചത്”അദ്ദേഹം കൂട്ടിച്ചേർത്തു.

177 റൺസ് പിന്തുടർന്നപ്പോൾ ഹെൻറിച്ച് ക്ലാസൻ 27 പന്തിൽ 52 റൺസെടുത്തു. 17-ാം ഓവറിൽ ഹാർദിക് പാണ്ഡ്യ അദ്ദേഹത്തെ പുറത്താക്കി, അത് ഇന്ത്യക്ക് അനുകൂലമായി കളി മാറ്റി.

Read more