'എനിക്ക് വലിയ മാറ്റമൊന്നും തോന്നിയില്ല'; സൂര്യകുമാറിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് അക്‌സര്‍ പട്ടേല്‍

പുതുതായി നിയമിതനായ നായകന്‍ സൂര്യകുമാര്‍ യാദവിനെ അഭിനന്ദിച്ച് ഇന്ത്യയുടെ സ്പിന്‍ ബോളിംഗ് ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍. സൂര്യ ബോളര്‍മാരുടെ ക്യാപ്റ്റനാണെന്നും ബോളര്‍ക്ക് പദ്ധതികള്‍ നടപ്പിലാക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹം അനുവദിച്ചു തരുന്നുണ്ടെന്നും അക്‌സര്‍ പട്ടേല്‍ പറഞ്ഞു.

‘ഞാന്‍ കഴിഞ്ഞ ഓസ്ട്രേലിയന്‍ പരമ്പരയില്‍ സൂര്യാ ഭായിയ്ക്കൊപ്പം (ക്യാപ്റ്റന്‍ എന്ന നിലയില്‍) കളിച്ചു. അദ്ദേഹം ബോളര്‍മാരുടെ ക്യാപ്റ്റനാണെന്ന് എനിക്കറിയാം. അവന്‍ നിങ്ങളെ സ്വതന്ത്രമായി എറിയാന്‍ അനുവദിക്കും.

നിങ്ങള്‍ പ്രഹരിക്കപ്പെടുമ്പോഴും അവന്‍ വന്ന് ഇത് നല്ല പന്താണെന്ന് പറയുന്നു. അവന്‍ നിങ്ങള്‍ക്ക് ഇന്‍പുട്ടുകള്‍ നല്‍കുന്നു. ഒരു കളിക്കാരനെന്ന നിലയില്‍ അവനുമായി നല്ല ബന്ധമുണ്ട്. ഒരു ക്യാപ്റ്റനെന്ന നിലയില്‍, കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ (ഓസ്ട്രേലിയയ്ക്കെതിരെ) ഞാനും അദ്ദേഹത്തോടൊപ്പം കളിച്ചിട്ടുണ്ട്. ഇന്ന് കളിക്കുമ്പോള്‍ എനിക്ക് വലിയ മാറ്റമൊന്നും തോന്നിയില്ല- അക്സര്‍ കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച പല്ലേക്കെലെയില്‍ നടക്കുന്നന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് സ്‌കൈയും ഇന്ത്യയും വിജയത്തോടെ തുടക്കം കുറിച്ചു. ഇന്ത്യ ആതിഥേയരായ ശ്രീലങ്കയെ 43 റണ്‍സിന് തകര്‍ത്തു.

Latest Stories

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി