ടാ..സച്ചിന്റെ മകൾ സാറയെ കിട്ടിയില്ല..പകരം മറ്റൊരു സാറയെ കിട്ടി..ഇതും റൊമാന്റിക് താനേ..!

ഇന്ത്യൻ യുവ ബാറ്റ്‌സ്മാൻ ശുഭ്‌മാൻ ഗില്ലിന്റെ പ്രണയ ജീവിതം കണ്ണഞ്ചിപ്പിക്കുന്നതാണ്. സാറ ടെണ്ടുൽക്കറുമായുള്ള ബന്ധത്തിൽ നിന്ന് വേര്പിരിഞ്ഞതുമായി ബന്ധപ്പെട്ട് എപ്പോഴും നിറഞ്ഞു നിൽക്കുന്ന പേരാണ് ഗില്ലിന്റെ. ഇപ്പോഴിതാ സച്ചിന്റെ മകൾ സാറയെ കിട്ടിയില്ലെങ്കിലും മറ്റൊരു സാരയുമായി താരം പ്രണയത്തിലാണെന്നാണ് വാർത്തകളിൽ പറയുന്നത്. സെയ്ഫ് അലി ഖാന്റെ മകൾ സാറാ അലി ഖാനുമായി ഡേറ്റിംഗ് നടത്തുന്നതായി റിപ്പോർട്ടുകൾ വന്നതോടെ ഗിൽ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. ദുബായിൽ ഒരു ഡിന്നർ ഡേറ്റിലാണ് രണ്ട് പേരെയും കണ്ടത്.

ഗില്ലിന്റെ പോസ്റ്റുകളിൽ എപ്പോഴും നിറഞ്ഞ് നിൽക്കുന്ന ആളായിരുന്നു സാറ ടെണ്ടുൽക്കർ. എന്നാൽ പരസ്പരം സോഷ്യൽ മീഡിയയിൽ പിന്തുടർന്നിരുന്ന ഇരുവരും അത് നിർത്തിയതോടെയാണ് ബ്രേക്ക് അപ്പ് കഥകൾ പുറത്ത് വന്നിരിക്കുന്നത്. സിംബാവേ പരമ്പരയിൽ ടീമിൽ ഉണ്ടായിരുന്ന ഗിൽ ഇപ്പോൾ ലണ്ടനിൽ ആണെന്നും അവിടെവെച്ചാണ് സെയ്ഫ് അലി ഖാന്റെ മകളുമായി ഡേറ്റ് ചെയ്തതെന്നും പറയപ്പെടുന്നു.

ESPNCricinfo അനുസരിച്ച്, 2022 ലെ കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഇംഗ്ലീഷ് കൗണ്ടി സിസ്റ്റത്തിന്റെ ഡിവിഷൻ 2 ൽ ഗിൽ കളിക്കും. അവർക്ക് ഇനിയും നാല് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്, സെപ്തംബർ 5 ന് കാർഡിഫിൽ വോർസെസ്റ്റർഷയറിനെതിരായ സീസണോടെ പുനരാരംഭിക്കും.

മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി 1987-1991 വരെയും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി 2005 ൽ ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബിന്റെ ജഴ്‌സിയിൽ ടീമിനായി കളിച്ചതിന് ശേഷം ഗ്ലാമോർഗൻ ജേഴ്‌സി അണിയുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ഗിൽ. 11 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 30.47 ശരാശരിയിൽ 579 റൺസ് നേടിയിട്ടുള്ള 22-കാരന് പരിചയമുണ്ട്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്