എന്നെ റണ്ണൗട്ടാക്കാൻ എതിർ ടീം വേണ്ട ഞാൻ തന്നെ മതി, അഫ്ഗാൻ താരം റഹ്മത്ത് ഷാ പുറത്തായ രീതിയിൽ ഞെട്ടി ക്രിക്കറ്റ് പ്രേമികൾ; വീഡിയോ കാണാം

ഷാർജയിലെ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ഏകദിനത്തിൽ റഹ്മത്ത് ഷാ റണ്ണൗട്ടായ വീഡിയോ വൈറലാകുന്നു. ഇതിനേക്കാൾ ദയനീയമായി എങ്ങനെയാണ് ഒരു താരത്തിന് പുറത്താകാൻ പറ്റുന്നത് എന്ന് പറഞ്ഞാണ് വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

മത്സരത്തിൽ പുറത്താകുന്നതിന് മുമ്പ് വലംകൈയ്യൻ ബാറ്റ്സ്മാൻ നേരിട്ടത് ആറ് പന്തുകൾ മാത്രമാണ്. സംഭവിച്ചത് ഇങ്ങനെയാണ്: ഒമ്പതാം ഓവറിൽ എൻഗിഡി അഫ്ഗാൻ സൂപ്പർ താരം റഹ്മാനുള്ള ഗുർബാസിനെതിരെ പന്തെറിയുന്നു. ഓവറിലെ അഞ്ചാം പന്തിൽ ഗുർബാസ് പന്ത് ബൗളർക്ക് നേരെ ഓടിച്ചു. എൻഗിഡി തൻ്റെ ഫോളോ-ത്രൂവിൽ പന്ത് പിടിക്കാൻ ശ്രമിച്ചെങ്കിലും അത് അദ്ദേഹത്തിന് സാധിച്ചില്ല. നോൺ സ്‌ട്രൈക്കർ എൻഡിൽ നിന്ന ഗുർബാസിന്റെ അടുത്തേക്കാണ് പന്ത് തട്ടി തെറിച്ചത്.

ആ സമയത്ത് റഹ്മത്ത് ക്രീസിൽ നിന്ന് പുറത്തായിരുന്നു, ക്രീസിലേക്ക് മടങ്ങുന്നതിന് മുമ്പ്, പന്ത് അവൻ്റെ ദേഹത്ത് തട്ടി, തുടർന്ന് സ്റ്റമ്പിലേക്ക് തിരിയുകയായിരുന്നു. സുരക്ഷിതമായി ക്രീസിനുള്ളിൽ തിരിച്ചെത്തുന്നതിന് മുമ്പ് പന്ത് സ്റ്റമ്പിൽ തട്ടിയതിനാൽ അദ്ദേഹത്തിന് നിർഭാഗ്യകരമായ പുറത്താകേണ്ടതായി വന്നു. ആ സമയത്ത് വെറും 1 റൺ മാത്രമാണ് താരത്തിന് നേടാനായത്.

അതേസമയം മത്സരത്തിലേക്ക് വന്നാൽ മൂന്ന് മത്സര പരമ്പര ഇതിനോകാം കൈവിട്ട ദക്ഷിണാഫ്രിക്ക മൂന്നാം മത്സരത്തിൽ 7 വിക്കറ്റിന്റെ ജയം സ്വന്തമാക്കി വമ്പൻ നാണക്കേട് ഒഴിവാക്കി.

Latest Stories

'അജിത് കുമാര്‍ നെഞ്ചുവിരിച്ച് ചോദിക്കുന്നു, എങ്ങനെയുണ്ട് എന്റെ പൂരം കലക്കല്‍ റിപ്പോര്‍ട്ടെന്ന്'; രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം

തുണമൂല്‍ കോണ്‍ഗ്രസിനെ ആവശ്യമില്ലാതെ എതിര്‍ക്കില്ല; പ്രാഥമികമായ ലക്ഷ്യം പാര്‍ട്ടിയെ ശക്തിപ്പെടുത്തുക; പശ്ചിമ ബംഗാളില്‍ ടിഎംസിയോടുള്ള പോര് അവസാനിപ്പിച്ച് കോണ്‍ഗ്രസ്

മത്സര ശേഷം ജേഴ്‌സി വാങ്ങി ലയണൽ മെസിക്ക് അനുകൂലമായി തീരുമാനം എടുത്തതായി റഫറിയുടെ വെളിപ്പെടുത്തൽ

'വിരാട്-രോഹിത് വിരമിക്കലിന് ശേഷം ആ താരത്തെ ബിസിസിഐ പിന്തുണയ്ക്കണം'; ബിന്നിയുടെ നിര്‍ദ്ദേശത്തില്‍ ഞെട്ടി ഇന്ത്യന്‍ ക്രിക്കറ്റ്

എങ്ങനെ പറ്റുന്നു ആ ചെറുക്കനെ ചതിക്കാൻ, അവനെ ഒഴിവാക്കി ഒരു ഇലവൻ അടുത്ത മത്സരത്തിൽ ഇറക്കരുത്: സഞ്ജയ് മഞ്ജരേക്കർ

കേരളത്തില്‍ ഇന്നു മുതല്‍ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്

'നിങ്ങൾ ഇപ്പോഴെങ്കിലും പഠിക്കുന്നതാണ് നല്ലത്'; രൺബീറിനെപോലെ താരാട്ട് പാട്ട് പഠിക്കാൻ ഭർത്താവിനെ ഉപദേശിച്ച് അമല പോൾ

തിരുവനന്തപുരത്തേക്ക് സൈനികരും ആയുധങ്ങളുമായെത്തിയ ട്രെയിന്റെ ട്രാക്കില്‍ ഡിറ്റണേറ്ററുകള്‍; അട്ടിമറി അന്വേഷിച്ച് റെയില്‍വേയും സൈന്യവും

'വിജയക്കുതിപ്പിനിടയില്‍ അക്കാര്യം മറക്കരുത്'; ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇയാന്‍ ചാപ്പല്‍

അന്നയുടെ മരണത്തിൽ വിവാദ പ്രസ്താവനയുമായി നിർമല സീതാരാമൻ; ഇത്ര ഹൃദയ ശൂന്യരാണോ ഭരണാധികാരികളെന്ന് കോൺഗ്രസ്