IPL 2025: എന്റെ പൊന്ന് മക്കളെ ഇത്ര ദുരന്തമാണ് അവൻ എന്നെനിക്ക് മനസിലായില്ല, ചവിട്ടിയിറക്കി ആ താരത്തെ പുറത്താക്കിയാൽ ടീമിന് കൊള്ളാം; സൈമൺ ഡൂൾ പറയുന്നത് ഇങ്ങനെ

പഞ്ചാബ് കിംഗ്‌സിന്റെ (പിബികെഎസ്) ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) സമീപകാല പ്രകടനങ്ങൾ മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം സൈമൺ ഡൗളിനെ അമ്പരപ്പിച്ചു. 2024 സീസണിന്റെ തുടക്കം മുതൽ വളരെയധികം മോശം പ്രകടനം നടത്തുന്ന താരം വലിയ വിമർശനമാണ് എല്ലാ കോണിൽ നിന്നും നേരിടുന്നത്.

ഐപിഎൽ 2024-ൽ ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 5.78 ശരാശരിയിൽ 52 റൺസ് മാത്രം നേടിയതിന് ശേഷം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) മാക്‌സ്‌വെല്ലിനെ ഒഴിവാക്കുക ആയിരുന്നു. ആ സീസണിൽ രണ്ട് ഇരട്ട അക്കങ്ങൾ മാത്രമാണ് അദ്ദേഹം സ്കോറായി രേഖപ്പെടുത്തിയത്, മോശം ഫോമിൽ അദ്ദേഹം പ്ലെയിങ് ഇലവനിൽ നിന്ന് പുറത്താവുകയും ചെയ്തു.

ആർസിബി അവരുടെ റൈറ്റ് ടു മാച്ച് (ആർടിഎം) ഓപ്ഷൻ ഉപയോഗിക്കാതിരിക്കാൻ തീരുമാനിച്ചതിലൂടെ പിബികെഎസ് ഐപിഎൽ 2025 മെഗാ ലേലത്തിൽ, 4.2 കോടി രൂപയ്ക്ക് അദ്ദേഹത്തെ സ്വന്തമാക്കി. ഗുജറാത്ത് ടൈറ്റൻസിനെതിരെ (ജിടി) ഗോൾഡൻ ഡക്കോടെയാണ് ഓൾറൗണ്ടറുടെ 2025 സീസൺ ആരംഭിച്ചത്. അതിനുശേഷം അദ്ദേഹത്തിന്റെ മോശം റൺ പരമ്പര തുടർന്നു, അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 8.20 ശരാശരിയിൽ 41 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്.

“ആ നമ്പറുകൾ ഇപ്പോൾ നോക്കുമ്പോൾ, അവ അത്ര മോശമാണെന്ന് ഇപ്പോഴാണ് മനസിലാകുന്നത്. അവ ശരിക്കും മോശമാണ്. ഒരു യഥാർത്ഥ ഓൾറൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ട താരത്തിൽ നിന്ന് ഇങ്ങനെ ഉള്ള പ്രകടനം എന്തായാലും പോരാ. ബൗളിംഗ് അദ്ദേഹത്തിന്റെ രണ്ടാമത്തെ കഴിവാണെന്ന് നിങ്ങൾ സാധാരണയായി പറയും. 13 ഇന്നിംഗ്‌സുകളിൽ നിന്ന് 6 ശരാശരിയിൽ 116 എന്ന സ്‌ട്രൈക്ക് റേറ്റ്, 86 റൺസ് എന്നിവ നേടുക, അത് ശരിക്കും ശരാശരിയാണ്. അതിനാൽ അദ്ദേഹത്തെ ഒരു ബൗളിംഗ് ഓപ്ഷനായി മാത്രം ടീമിൽ നിലനിർത്തുന്നത് വളരെ രസകരമാണ്,” ക്രിക്ക്ബസിൽ ഡൗൾ പറഞ്ഞു

ബാറ്റിംഗിലെ മോശം പ്രകടനം ഉണ്ടായിരുന്നിട്ടും, രണ്ടാമത്തെ സ്പിന്നറായി മാക്‌സ്‌വെൽ നിർണായക പങ്ക് വഹിക്കുന്നു. പവർപ്ലേയിൽ പന്തെറിയുന്നതിനൊപ്പം ഇടംകൈയ്യൻ ബാറ്റ്‌സ്മാന്മാർക്ക് എതിരെ പിശുക്കി ബോൾ ചെയ്യാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഓഫ് സ്പിന്നർ ആറ് മത്സരങ്ങളിൽ നിന്ന് 8.46 എന്ന ഇക്കണോമി റേറ്റോടെ നാല് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

കെകെആറിനെതിരെ പിബികെഎസിന്റെ ചരിത്ര വിജയത്തിൽ വെങ്കിടേഷ് അയ്യറുടെ നിർണായക വിക്കറ്റ് വീഴ്ത്തി ഓസ്‌ട്രേലിയൻ താരം അതിനിർണായക പങ്ക് വഹിച്ചു. അതേസമയം “ഇതാണ് സിനിമ, അബ്സല്യൂട് സിനിമ. ട്വിസ്റ്റുകളും അപ്രതീക്ഷിത മുഹൂർത്തങ്ങളും ഒകെ കൊണ്ട് കാണികളുടെ ത്രില്ലപിടിപികുന്ന സിനിമ ” ഇന്നത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- പഞ്ചാബ് കിങ്‌സ് മത്സരം കണ്ട ആരും ഇങ്ങനെ ഉള്ള ട്വിസ്റ്റോ ഇങ്ങനെ ഒരു മത്സരഫലമോ പ്രതീക്ഷിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 112 റൺ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത വെറും 95 റൺസിന് പുറത്ത്. ഫലമോ, ഒരിക്കലും ജയിക്കില്ല എന്ന് കരുതിയ മത്സരത്തിൽ പഞ്ചാബിന് 16 റൺസ് ജയം.