എനിക്ക് ക്രെഡിറ്റ് വേണ്ട അത് നീ എടുത്തോ, സിറാജ് പറഞ്ഞത് വിവർത്തിച്ച ബുംറയുടെ പ്രവൃത്തിക്ക് കൈയടി; പ്രസക്ത ഭാഗം ഒഴിവാക്കിയപ്പോൾ സംഭവിച്ചത്..., വീഡിയോ കാണാം

കേപ്ടൗണിൽ പ്രോട്ടീസിനെതിരെ ആദ്യ ജയം നേടിയ ഇന്ത്യ വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ ടെസ്റ്റ് മത്സരത്തിൽ വിജയിച്ചിരിക്കുന്നു. ആദ്യ ഇന്നിങ്സിലെ ഉൾപ്പടെ മികച്ച പ്രകടനം നടത്തിയ സിറാജ് കളിയിലെ താരമായി മാറിയപ്പോൾ ബുംറ പരമ്പരയുടെ താരമായി മാറി.

ആദരം ഏറ്റുവാങ്ങുന്നതിനിടെ, സിറാജ് ബുംറയെ വിവർത്തകനായി കൂടെ കൂട്ടിയിരുന്നു. അഭിമുഖത്തിൽ, സിറാജ് ബുംറയെ പ്രശംസിക്കുകയും അദ്ദേഹത്തിന്റെ വിജയത്തിന് ക്രെഡിറ്റ് നൽകുകയും ചെയ്തു. എന്നിരുന്നാലും, സിറാജ് പ്രശംസിച്ച ഭാഗം ഒഴിവാക്കിയ ബുംറയുടെ വിവർത്തനം ആരാധകരുടെ ഹൃദയം കീഴടക്കി.

ബുംറയാണ് എന്റെ വിജയങ്ങളുടെ കാരണം എന്നത് ഉൾപ്പടെ ഉള്ള ഭാഗത്തെ ഉൾപ്പെടുത്തി സിറാജ് പറഞ്ഞ പ്രസംഗം വിവർത്തനം ചെയ്ത ബുംറ തന്നെക്കുറിച്ച് താരം പറഞ്ഞ ഭാഗം ഒഴിവാക്കി.

“ഞങ്ങൾ ഒരുമിച്ച് കളത്തിൽ ഇറങ്ങുമ്പോൾ പരിചയസമ്പത്ത് എന്ന ഘടകം അവിടെ വരും. കളത്തിൽ ഇറങ്ങുമ്പോൾ പിച്ചുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പടെ സഹായിക്കും. തീർച്ചയായിട്ടും അതൊക്കെ ഞങ്ങളെ സഹായിച്ചിട്ടുണ്ടാകും” ബുംറ പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ടി20 ഐ പരമ്പരയിലേക്കാണ് ഇനി ഇന്ത്യയുടെ ശ്രദ്ധ.

Latest Stories

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ