താൻ പോടോ മാച്ച് റഫറി തന്നെ അനുസരിക്കാൻ ഞാൻ ഇല്ല, വീണ്ടും പണി മേടിച്ച് ഷാക്കിബ് അൽ ഹസൻ; സൂപ്പർ ഓവർ കാരണം ടീമിന് പാര

ഷാക്കിബ് അൽ ഹസൻ വിവാദങ്ങളിൽ ഏർപ്പെടാൻ ഇഷ്ടപെടുന്ന താരമാണ്. ഗ്ലോബൽ ടി 20 എലിമിനേറ്ററിൽ ടൊറൻ്റോ നാഷണൽസിനെതിരെ സൂപ്പർ ഓവർ കളിക്കാൻ വിസമ്മതിച്ചത്തോടെ ഇപ്പോൾ വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്. താരത്തിന്റെ ഈ ഇടപെടൽ കാരണമാണ് സ്വന്തം ടീമിന് പണി കിട്ടിയിരിക്കുകയാണ്‌. എലിമിനേറ്ററിൽ ബംഗ്ലാ കടുവകളും ടൊറൻ്റോയും മത്സരിക്കേണ്ടിയിരുന്നെങ്കിലും തുടർച്ചയായ മഴ കാരണം മത്സരം നടന്നില്ല.

പോയിൻ്റ് ടേബിളിലെ സ്ഥാനവും ലീഗ് ഘട്ടത്തിൽ ടൊറൻ്റോയ്‌ക്കെതിരായ വിജയവും കാരണം ബംഗ്ലാ കടുവകൾ മുന്നേറേണ്ടതായിരുന്നു. എന്നാൽ വിജയിയെ തീരുമാനിക്കാൻ സൂപ്പർ ഓവർ നടത്താനാണ് മാച്ച് റഫറിയുടെ തീരുമാനം വന്നത്. നിയമമനുസരിച്ച്, ഫലത്തിന് കുറഞ്ഞത് അഞ്ച് ഓവറെങ്കിലും ആവശ്യമാണ്. മത്സരം ടൈ ആയാൽ ഫലം തീരുമാനിക്കാൻ സൂപ്പർ ഓവർ ഉപയോഗിക്കും.

മാച്ച് റഫറി ഷാക്കിബിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും വെറ്ററൻ അത് കേൾക്കാൻ തയ്യാറായില്ല. തൻ്റെ ടീമിനോട് കാണിക്കുന്നത് ന്യായമല്ലെന്ന് അയാൾ പറഞ്ഞു. എന്തായാലും സൂപ്പർ ഓവർ കളിക്കാൻ ഷാകിബ് വിസമ്മതിച്ചതോടെ അദ്ദേഹത്തിന്റെ ടീം തോറ്റതായി പ്രഖ്യാപനം വന്നു. പകരം ടോറോന്റോ അടുത്ത റൗണ്ടിലേക്ക് കടന്നു.

മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടപ്പോൾ ബംഗ്ലാ കടുവകൾ നാല് മത്സരങ്ങൾ വിജയിച്ചു. ബാറ്റിലും പന്തിലും ഷാക്കിബിന് തെലങ്കാനയിൽ എന്നത് ശ്രദ്ധിക്കണം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം