ഞാൻ ആരാധിക്കുന്നത് രോഹിത്തിനെയോ സച്ചിനെയോ കോഹ്‍ലിയെയോ അല്ല, ബഹുമാനം നൽകുന്നത് ആ ഇന്ത്യൻ താരത്തിന് മാത്രം; തുറന്നടിച്ച് പാറ്റ് കമ്മിൻസ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഓസ്‌ട്രേലിയൻ താരം കമ്മിൻസ് സൺറൈസേഴ്‌സ് ടീമിന്റെ നായകനാണ്. ഓസ്‌ട്രേലിയയുടെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്‌ക്കെതിരെ മികച്ച ട്രാക്ക് റെക്കോർഡുണ്ട്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയായപ്പോൾ ടീമിനെ നയിച്ച കമ്മിൻസ് തുടർന്ന് ഐസിസി ലോകകപ്പ് 2023 ൻ്റെ ഫൈനലിൽ ഇന്ത്യയെ തോൽപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

താൻ ഏറെ ബഹുമാനിക്കുന്ന താരം ആരാണ് എന്ന് കമ്മിൻസിനോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചിരുന്നു. സച്ചിൻ എന്നോ കോഹ്‌ലി
എന്നോ രോഹിത് എന്നോ മറുപടി പ്രതീക്ഷിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു-” ധോണിയെയാണ് ഞാൻ ഏറ്റവും അധികം ബഹുമാനിക്കുന്നത്.” ഇതായിരുന്നു കമ്മിൻസ് പറഞ്ഞ മറുപടി. എന്തായാലും ലോകത്തിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളായ കമ്മിൻസ് മറ്റൊരു ഇതിഹാസ നായകന്റെ പേര് പറഞ്ഞതിൽ അതിശയം ഒന്നുമില്ല.

വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും മത്സരക്ഷമതയെ കമ്മിൻസ് പലപ്പോഴും പ്രശംസിച്ചിട്ടുണ്ട്. എന്നിരുന്നാലും, തൻ്റെ പ്രിയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരത്തിൻ്റെ കാര്യം വരുമ്പോൾ, രണ്ട് ഇതിഹാസ ബാറ്റർമാരെ അദ്ദേഹം അവഗണിച്ചു. “ഞാനൊരു ഫാസ്റ്റ് ബൗളറാണ്, ഒരു പേസറിനൊപ്പം പോകാൻ ഞാൻ ആഗ്രഹിക്കുന്നു. ജസ്പ്രീത് ബുംറയാണ് എൻ്റെ പ്രിയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം,” പാറ്റ് കമ്മിൻസ് ഹ്യൂമൻസ് ഓഫ് ബോംബെയിൽ പറഞ്ഞു.

ഐപിഎൽ 2024ൽ 12 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റ് നേടിയ ബുംറയാണ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബോളർ. സീസണിൽ അദ്ദേഹം രണ്ട് പ്ലെയർ ഓഫ് ദി മാച്ച് അവാർഡുകൾ നേടിയിട്ടുണ്ട്. മറുവശത്ത്, 11 കളികളിൽ നിന്ന് 1 സെഞ്ചുറിയും നാല് അർധസെഞ്ചുറികളും ഉൾപ്പെടെ 542 റൺസ് നേടിയ വിരാട് കോഹ്‌ലിയാണ് നിലവിൽ ഓറഞ്ച് ക്യാപ്പിൻ്റെ ഉടമ. അതേസമയം ലീഗിൽ രോഹിത് ബുദ്ധിമുട്ടുകയാണ്. മൂവരും 2024ലെ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി