കമ്പ്യൂട്ടറൈസ്ഡ് പ്രോഗ്രാമിങ്ങുള്ള ഒരു ഓട്ടോമേറ്റഡ് മെഷീന്റെ നിഷ്‌ക്രിഷ്ടതയോടെയും, കൃത്യതയോടെയും പന്തെറിഞ്ഞ ഓസ്‌ട്രേലിയക്കാരന്‍ ഗ്ലെന്‍ മഗ്രാത്തിനെക്കാള്‍ ഞാനിഷ്ടപെട്ടത്, ഇരുപത്തിരണ്ട് വാരയില്‍, ചുവപ്പെന്നോ വെള്ളയെന്നോ നിറഭേദമില്ലാതെ, തുകല്‍ പന്തിനെ മാരിവില്ല്‌പോലെ സ്വിങ് ചെയ്യിച്ച വാസീം അക്രം എന്ന മാന്ത്രികനെയായിരുന്നു.
1992 ലോകകപ്പ് പാകിസ്താന് നേടികൊടുത്ത, ഇംഗ്ലണ്ടിന്റെ അലന്‍ ലാമ്പിന്റെയും, ക്രിസ് ലൂയിസിന്റെയും കുറ്റി പിഴുത, തുടരെ തുടരെയുള്ള ആ രണ്ട് റിവേഴ്സ് സ്വിങ്ങിങ് ഡെലിവറികള്‍ ഇന്നും യൂട്യൂബില്‍ കാണുമ്പോള്‍ രോമാഞ്ചമുണ്ടാകുന്നത്, ആ സ്വിങ് ബൗളിംഗ് വിസാര്‍ഡിന്റെ കരകൗശല വിദ്യയുടെ പൂര്‍ണ്ണതയുടെ തികവ് മൂലമാണ്. വസീം അക്രം, മുഹമ്മദ് അമീറായി പുനര്‍ജനിച്ചയൊരു രാത്രിയുണ്ടായിരുന്നു.
2016 ല്‍ ബംഗ്ലാദേശിലെ മിര്‍പ്പൂരില്‍, T20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ മത്സരം. ആദ്യം ബാറ്റ് ചെയ്ത് പാകിസ്താനെ വെറും 83 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടപ്പോള്‍, മറ്റൊരു അനായാസ ഇന്ത്യന്‍ വിജയം സ്വപ്നം കണ്ടവരുടെ മുന്‍പിലേക്കായിരുന്നു, അവന്‍ അവതരിച്ചത്. അവന്‍ മുഹമ്മദ് അമീര്‍… സ്വിങ് ബൗളിംഗ് കൊണ്ട് അവന്‍ ആ രാത്രിയെ അക്ഷരാര്‍ത്ഥത്തില്‍ അനശ്വരമാക്കി മാറ്റുകയായിരുന്നു…..
ആദ്യ പന്ത് സ്‌ട്രൈക്ക് ചെയ്യാന്‍ ഗാര്‍ഡ് എടുത്ത് നിന്ന രോഹിത് ശര്‍മ്മക്ക്, എന്താണ് തന്റെ നേര്‍ക്ക് വരുന്നത് എന്ന് മനസിലയില്ല. മൂര്‍ഖന്‍ പാമ്പിനെപോലെ ഫണമുയര്‍ത്തി ചുരിഞ്ഞു കയറിവന്ന ഒരു പെര്‍ഫെക്ട് ഇന്‍സ്വിങ്ങിങ് യോര്‍ക്കര്‍, രോഹിത്തിന്റെ കാല്‍വിരലുകളെ തകര്‍ത്തു കളഞ്ഞോ എന്ന് ഒരുവേള ചിന്തിച്ചു പോയി.
അമ്പയര്‍ നിരസിച്ച ലെഗ് ബിഫോര്‍ വിക്കറ്റിനായുള്ള അപ്പീലിന്റെ അലയടികള്‍ ഒതുങ്ങും മുന്‍പേ അതാവരുന്നു ഒരു 5.56 ഇന്‍സാസ് റൈഫിളില്‍ നിന്നും ഫയര്‍ ചെയ്ത ബുള്ളറ്റിന്റെ വേഗത്തില്‍, ഗുഡ്‌ലെങ്ത്തില്‍ പിച്ച് ചെയ്ത്, ബെന്‍ഡ് ചെയ്ത് ഉള്ളിലേക്ക് കയറി രോഹിത്തിന്റെ പാഡില്‍ ഹിറ്റ് ചെയ്ത മറ്റൊരു ഇന്‍സ്വിങ്ങര്‍. പ്ലമ്പ് ലെഗ് ബിഫോര്‍ വിക്കറ്റ്.
നാലാം പന്ത് ഫേസ് ചെയ്ത രോഹിത്തിന്റെ സഹ ഓപ്പണര്‍ രഹാനെയെ നിഷ്പ്രഭമാക്കി കളഞ്ഞ മറ്റൊരു ഇന്‍സ്വിങ്ങര്‍. വീണ്ടും പ്ലമ്പ് ഇന്‍ ഫ്രണ്ട് ഓഫ് വിക്കറ്റ്. രഹാനയ്ക്ക് പകരമെത്തിയ റെയ്‌നക്ക് കിട്ടിയത് ബാറ്റിന്റെ ഔട്ട്‌സൈഡ് എഡ്ജിനെ റാഞ്ചിക്കൊണ്ട് പോകും എന്ന് തോന്നലുളവാക്കിയ ഒരു ഔട്ട് സ്വിങ്ങര്‍. തലനാരിഴ്യ്ക്കാണ് റെയ്‌ന രക്ഷപെട്ടത്. എന്നാല്‍ റെയ്‌നക്ക് അധികം ആയസുണ്ടായിരുന്നില്ല. മൂന്നാമത്തെ ഓവറില്‍, അമീറിന്റെ ഡെലിവറിയുടെ ലേറ്റ് സ്വിങ് മനസിലാവാതെ എക്രോസ് ദി ഓഫ് ഷഫിള്‍ ചെയ്ത റെയ്‌നയുടെ ബാറ്റിന്റെ എഡ്ജ് എടുത്ത് മുകളിലേക്കു ഉയര്‍ന്ന പന്ത് മിഡ്ഓണില്‍ വഹാബ് റിയാസിന്റെ കൈകളില്‍ വിശ്രമിച്ചു.
ഇന്ത്യയുടെ സ്‌കോര്‍ 3 വിക്കറ്റിന് 8 റണ്‍സ്. 84 എന്ന ചെറിയ ലക്ഷ്യം ഒരു ഹിമാലയം പോലെ തോന്നിച്ചു. അമീറിന്റെ സ്‌പെല്ല് 2-0-6-3. നടക്കുന്നത് സബ്‌കോണ്ടിനെന്റിലെ ഒരു T20 മത്സരമോ, അതോ ഇംഗ്ലണ്ടിലെ സൗത്തംപ്റ്റണില്‍ കാര്‍മേഘം മൂടിയ അന്തരീക്ഷത്തില്‍, ചുവന്ന ഡ്യൂക്ക് ബോള്‍ സ്വിങ് ചെയ്യുന്ന ഒരു ടെസ്റ്റ് മത്സരമോ എന്ന് ഒരു നിമിഷം സംശയിച്ചു പോയി. മുഹമ്മദ് അമീറിന്റെ എക്‌സ്ട്രീമിലി സ്‌കില്‍ഡ് സ്വിങ് ബൗളിങ്ങിന്റെ ഗുയോലിയാങ് ചുരത്തില്‍ അകപ്പെട്ടു പോയ ടീം ഇന്ത്യയെ രക്ഷപെടുത്താന്‍, ഒരു കിങ്ങിന്റെ എക്‌സ്ട്രാ ഓര്‍ഡിനറി ക്യാലിബര്‍ കൊണ്ട്മാത്രമേ സാധിക്കുമായിരുന്നുള്ളു. ആ രാത്രി പിന്നീടങ്ങോട്ട് അനശ്വരമാക്കിമാറ്റിയത്, കോഹ്ലി എന്ന മാവറിക്കിന്റെ എക്‌സ്ട്രാ സ്‌പെഷ്യല്‍ ഫ്‌ലാമ്പോയന്‍സായിരുന്നു.
രോഹിത്തിനെ നിര്‍വീര്യമാക്കിയപോലൊരു ഇന്‍സ്വിങ്ങര്‍കൊണ്ടും, റെയ്‌നയെ നിഷ്‌ക്രീയമാക്കിയപോലൊരു ഔട്ട്‌സ്വിങ്ങര്‍കൊണ്ടും തന്നെ പരീക്ഷിച്ച അമീറിനുള്ള മറുപടി കോഹ്ലി കൊടുത്തത്, സ്‌ക്വയര്‍ ലെഗ് ബൗണ്ടറി കടന്ന ഒരു ഫ്‌ലിക്ക് ഷോട്ടും, കവര്‍ ബൗണ്ടറി കടന്ന ആ സിഗ്‌നേച്ചര്‍ കവര്‍ഡ്രൈവും കൊണ്ടുമായിരുന്നു.
‘Leaning into the full swinging delivary and driving through covers’, ഓര്‍മ്മകളുടെ ആല്‍ബത്തില്‍ എന്നെന്നും സൂക്ഷിക്കാന്‍ ഒരു ‘Exquisite Kohli Cover Drive’-! നാലോവര്‍ ഒറ്റ സ്ട്രെച്ചില്‍ എറിഞ്ഞു തീര്‍ത്ത അമീറിന്റെ ആ ഫീയറി സ്‌പെല്ലിനെ, ടീം ഇന്ത്യ അന്ന് അതിജീവിച്ചത്, വിരാട് കോഹ്ലിയെന്ന ക്രിക്കറ്റിങ് ജീനിയസിന്റെ മാസ്റ്റര്‍ ക്ലാസ്സ് ഒന്ന് കൊണ്ട് മാത്രമായിരുന്നു. What do you miss presently in Team India? എന്ന് ചോദിച്ചാല്‍, I am badly missing this Virat Kohli, എന്ന് അടിവരയിട്ട് പറയാന്‍ പ്രേരിപ്പിക്കുന്ന ഒരു ഇന്നിങ്‌സായിരുന്നു അന്ന് വിരാട് കളിച്ചത്. 51 ബോളില്‍ 49 എന്ന സ്റ്റാറ്റിറ്റിക്‌സ് കൊണ്ട് ഒരിക്കലും മൂല്യമളക്കാനാവാത്തൊരു പത്തരമാറ്റ് ബാറ്റിങ് ഡിസ്‌പ്ലേ.
Insane Swing countered by an Audacious batting display – അതെ അതൊരോന്നോന്നര രാത്രിയായിരുന്നു…. അമീറിന്റെ സ്വിങ്ങും, കോഹ്ലിയെന്ന കിങ്ങും ചേര്‍ന്ന് അനശ്വരമാക്കി മാറ്റിയ ഒരിക്കലും മറക്കാനാവാത്തൊരു രാത്രി.
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍