ഇന്ത്യൻ ടീമിൽ എനിക്ക് ആ താരത്തെ പേടിയാണ്, അതുകൊണ്ട് നിങ്ങൾ പറഞ്ഞ കാര്യം ഞാൻ ചെയ്യില്ല; സഹതാരത്തെക്കുറിച്ച് യശസ്വി ജയ്‌സ്വാൾ

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് യശസ്വി ജയ്‌സ്വാൾ. രണ്ട് ഇരട്ട സെഞ്ച്വറികൾ താരം ഇതിനകം നേടിയിട്ടുണ്ട്, മൂന്ന് മത്സരങ്ങൾക്ക് ശേഷം ഇന്ത്യ ഇതിനകം പരമ്പരയിൽ 2-1 ന് മുന്നിലാണ്. അടുത്തിടെ ഒരു ആരാധികയുമായി നടത്തിയ സംഭാഷണത്തിൽ, ക്യാപ്റ്റൻ രോഹിത് ശർമ്മയെ താൻ ഭയക്കുന്നുണ്ടെന്ന് താരം സമ്മതിച്ചു.

തൻ്റെ നേരെ നോക്കാൻ യശസ്വി രോഹിതിനോട് പറയണമെന്ന് ആരാധിക ആവശ്യപ്പെട്ടു. പക്ഷേ തൻ്റെ ക്യാപ്റ്റനെ ഭയം ആണെന്നും അതിനാൽ തന്നെ അതൊന്നും ചോദിക്കാൻ പറ്റില്ലെന്നും ജയ്‌സ്വാൾ മറുപടി പറയുക ആയിരുന്നു. അതേസമയം, മൂന്നാം ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 434 റൺസിന് തോൽപ്പിച്ചതിന് ശേഷം താരത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ രോഹിത് തയ്യാറായില്ല. കളിയുടെ രണ്ടാം ഇന്നിംഗ്‌സിൽ 214 റൺസാണ് ജയ്‌സ്വാൾ നേടിയത്.

“യശസ്വി ജയ്‌സ്വാളിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവൻ കളിക്കട്ടെ,” രോഹിത് ശർമ പറഞ്ഞു.

വിശാഖപട്ടണത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ 106 റൺസിന് ജയിച്ചപ്പോൾ താരം നേടിയ ഇരട്ട സെഞ്ചുറിയാണ് വിജയത്തിന് കാരണമായത്. ഇതുവരെയുള്ള തൻ്റെ ടെസ്റ്റ് കരിയറിൽ മുംബൈ ആസ്ഥാനമായുള്ള ബാറ്റർ സെൻസേഷണൽ ആയിരുന്നു.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ