ആ നടിയുടെ പിങ്ക് സ്ലിപ്പറുകൾ ഇട്ടാണ് ഞാൻ അവസാനം ബസിൽ കയറിയത്, ഓസ്‌ട്രേലിയൻ പര്യടനത്തിൽ അവൾ എനിക്കൊപ്പം ഉണ്ടായിരുന്നു; വമ്പൻ വെളിപ്പെടുത്തലുകൾ നടത്തി യുവരാജ് സിങ്

യുവരാജ് സിംഗ് 2007ൽ ഒരു താൻ ഒരു നടിയുമായി ഡേറ്റിങ് നടത്തിയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോൾ ഹേസൽ കീച്ചിനെ വിവാഹം കഴിച്ച ക്രിക്കറ്റ് താരം, താനും ടീം ഇന്ത്യയും പ്രശസ്തമായ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഏറ്റുമുട്ടുമ്പോൾ താൻ ഒരു നടിയുമായി ഡേറ്റിംഗ് നടത്തുകയായിരുന്നുവെന്ന് വെളിപ്പെടുത്തി. 2007-൦8 കാലത്ത് സിഡ്‌നിയിലെ കുപ്രസിദ്ധമായ ‘മങ്കിഗേറ്റ്’ വിവാദവും വന്ന അതേ പര്യടനവും ഇതുതന്നെയായിരുന്നു. ഇന്നും ജനപ്രിയയായ നടി ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഓസ്‌ട്രേലിയയിൽ ഉണ്ടായിരുന്നുവെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പര്യടനത്തിനിടെ കാൻബെറയിലേക്ക് തന്നെ അനുഗമിച്ചുവെന്നും യുവരാജ് അവകാശപ്പെട്ടു.

അവളെ കണ്ടുമുട്ടിയപ്പോൾ, യുവരാജ് തൻ്റെ കരിയറിലെ സമ്മർദപൂരിതമായ ഘട്ടത്തിലായിരുന്നു. പര്യടനത്തിനിടെ അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നില്ല, മാത്രമല്ല തൻ്റെ മേലുള്ള സമ്മർദ്ദം വളരെ കൂടുതൽ ആയിരുന്നു എന്നും പറഞ്ഞു. ഇക്കാരണത്താൽ, ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിച്ചു എന്നും, കുറച്ച് സമയത്തേക്ക് തന്നെ കാണരുതെന്ന് നടിയോട് ആവശ്യപ്പെട്ടു എന്നും വെളിപ്പെടുത്തി .

“ഞാൻ ഒരു നടിയുമായി ഡേറ്റിംഗ് നടത്തുകയായിരുന്നു, ഞാൻ അവളുടെ പേര് പറയുന്നില്ല. അവൾ ഇപ്പോൾ വളരെ നല്ലവളും അനുഭവപരിചയമുള്ളവളുമാണ്. അവൾ ആ സമയം അഡ്‌ലെയ്ഡിൽ ഷൂട്ടിംഗ് നടത്തുകയായിരുന്നു. ഞാൻ അവളോട് പറഞ്ഞു, കേൾക്കൂ, ഞാൻ ഓസ്‌ട്രേലിയ ടൂറിലാണ്, അതിനാൽ എന്നെ കാണരുത്. അവൾ ബസ്സിൽ കാൻബറയിലേക്ക് എന്നെ അനുഗമിച്ചു. രണ്ട് ടെസ്റ്റുകളിൽ എനിക്ക് കൂടുതൽ റൺസ് ലഭിച്ചില്ല. ഞാൻ അസ്വസ്ഥനായി അവളോട്- ” നീ എന്തിനാണ് ഇവിടെ എന്ന് ചോദിച്ചു? എനിക്ക് നിന്റെ കൂടെ നിൽക്കണം” എന്നാണ് അവൾ അപ്പോൾ പറഞ്ഞത്.

“അതിനാൽ, രാത്രിയിൽ ഞങ്ങൾ ചാറ്റുചെയ്യാൻ തുടങ്ങി. ഞാൻ അവളോട് പറഞ്ഞു, നിങ്ങൾ നിങ്ങളുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഞാൻ എൻ്റേതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും.. കാരണം ഞാൻ ഓസ്‌ട്രേലിയ ടൂറിലാണ്, അതിൻ്റെ അർത്ഥമെന്താണെന്ന് നിങ്ങൾക്കറിയാം. എന്തായാലും ഞങ്ങൾ കാൻബെറയിൽ നിന്ന് അഡ്‌ലെയ്ഡിലേക്ക് പോകുകയായിരുന്നു. അവളാണ് എൻ്റെ സ്യൂട്ട്കേസ് പാക്ക് ചെയ്തത്. അതിൽ എനിക്ക് ഇടാനുള്ള ഷൂസ് വരെ അവൾ വെച്ചു ”അദ്ദേഹം കൂട്ടിച്ചേർത്തു.

“രാവിലെ, ‘എൻ്റെ ഷൂസ് എവിടെ’ എന്ന മട്ടിലായിരുന്നു ഞാൻ? അവൾ പറഞ്ഞു, ‘ഞാൻ അതെല്ലാം പാക്ക് ചെയ്തു’ അവൾ പറഞ്ഞു. ഞാൻ ചോദിച്ചു, ‘ഞാൻ എങ്ങനെ ബസ്സിൽ പോകും’? അവൾ പറഞ്ഞു, ‘എൻ്റെ ചെരിപ്പ് ധരിക്കൂ’. അവൾക്ക് പിങ്ക് സ്ലിപ്പ്-ഓണുകൾ ഉണ്ടായിരുന്നു. ഞാൻ ‘ദൈവമേ’ എന്ന മട്ടിലായിരുന്നു. എനിക്ക് ആ പിങ്ക് സ്ലിപ്പ്-ഓണുകൾ ധരിക്കേണ്ടി വന്നു. എയർപോർട്ടിൽ ഫ്ലിപ്പ് ഫ്ലോപ്പുകൾ വാങ്ങുന്നതുവരെ എനിക്ക് പിങ്ക് സ്ലിപ്പ്-ഓണുകൾ ധരിക്കേണ്ടി വന്നു, ”യുവരാജ് പറഞ്ഞു.

അതേസമയം കിം ശർമ്മയും ദീപിക പദുക്കോണും ഉൾപ്പെടെ നിരവധി നടിമാരുമായി യുവരാജിന് ബന്ധമുണ്ടായിരുന്നു  എന്ന് റൂമറുകൾ ഉണ്ടായിരുന്നു . 2016ൽ അദ്ദേഹം ഹേസൽ കീച്ചിനെ വിവാഹം കഴിച്ചു. അവർക്ക് രണ്ട് കുട്ടികളുണ്ട്.

Latest Stories

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്

മെമുവിനെ സ്വീകരിക്കാൻ എംപിയും സംഘവും സ്റ്റേഷനിൽ; സ്റ്റോപ്പ്‌ അനുവദിച്ച ചെറിയനാട് നിർത്താതെ ട്രെയിൻ, പ്രതികരണവുമായി റെയിൽവേ

പ്രിയങ്കയുടേയും വിജയരാഘവന്റെയും മുന്നിലും പിന്നിലും വര്‍ഗീയ ശക്തികള്‍; പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നതെന്ന് ബിജെപി

കന്നഡ സിനിമയ്ക്ക് എന്തിനാണ് ഇംഗ്ലീഷ് പേര്? കിച്ച സുദീപിനോട് മാധ്യമപ്രവര്‍ത്തകന്‍; പ്രതികരിച്ച് താരം

അത് കൂടി അങ്ങോട്ട് തൂക്ക് കോഹ്‌ലി, സച്ചിനെ മറികടന്ന് അതുല്യ നേട്ടം സ്വന്തമാക്കാൻ സൂപ്പർ താരത്തിന് അവസരം; സംഭവിച്ചാൽ ചരിത്രം

യുപിയിൽ മൂന്ന് ഖലിസ്ഥാനി ഭീകരരെ വധിച്ച് പൊലീസ്; 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തു

'മാര്‍ക്കോ കണ്ട് അടുത്തിരിക്കുന്ന സ്ത്രീ ഛര്‍ദ്ദിച്ചു, കുട്ടികളും വ്യദ്ധരും ഈ സിനിമ കാണരുത്'; പ്രതികരണം വൈറല്‍

'കാരുണ്യ'യില്‍ കുടിശിക 408 കോടി രൂപ! പ്രതിസന്ധിയിലാക്കുമോ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി?

ആ കാര്യം ഓർത്തിട്ട് എനിക്ക് ഇപ്പോൾ തന്നെ പേടിയുണ്ട്, എന്ത് ചെയ്യണം എന്ന് അറിയില്ല: വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

'മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു'; നടൻ പറഞ്ഞതെല്ലാം നുണയെന്ന് പൊലീസ്, വാദങ്ങൾ പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു