ആ താരത്തോട് എനിക്ക് നല്ല രീതിയിൽ ദേഷ്യം വരുന്നുണ്ട്, അവൻ കളിച്ച ഷോട്ടിനെക്കുറിച്ച് ഞങ്ങൾ തമ്മിൽ സംസാരിക്കും: രോഹിത് ശർമ്മ

മെൽബണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ബോർഡർ-ഗവാസ്‌കർ ട്രോഫി (ബിജിടി) ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ ഋഷഭ് പന്തിൻ്റെ പുറത്താകലിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. പന്തുമായി ഇതിനെക്കുറിച്ച് സംസാരിക്കുമെന്ന് ശർമ്മ വെളിപ്പെടുത്തി, എന്നാൽ അതേ സമയം, വിക്കറ്റ് കീപ്പർ-ബാറ്റർ തൻ്റെ സ്വാഭാവിക ഗെയിം കളിക്കുമ്പോൾ ധാരാളം വിജയങ്ങൾ നേടിയിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു.

രണ്ടാം സെഷനിൽ ഋഷഭ് പന്ത് ജയ്‌സ്വാളുമായി ബാറ്റ് ചെയ്യുന്ന സമയത്ത് ഇന്ത്യ സമനില എങ്കിലും ഉറപ്പിച്ചതായിരുന്നു . 103 പന്തിൽ 30 റൺസുമായി ബാറ്റ് ചെയ്യുന്നതിനിടെ, പാർട്ട് ടൈം സ്പിന്നർ ട്രാവിസ് ഹെഡിൻ്റെ ബൗളിംഗിൽ സിക്‌സർ പറത്താൻ ശ്രമിക്കുന്നതിന് ഇടയിൽ മിച്ചൽ മാർഷിന് ക്യാച്ച് നൽകി താരം മടങ്ങുക ആയിരുന്നു.

തുടർന്ന് 34 റൺസിന് ശേഷിക്കുന്ന ആറ് വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യ അർഹിച്ച തോൽവിയെറ്റ് വാങ്ങി. രണ്ടാം ഇന്നിംഗ്‌സിൽ പന്തിൻ്റെ പുറത്താകലിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ചിന്തകളെക്കുറിച്ച് ചോദിച്ചപ്പോൾ, മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇങ്ങനെ പറഞ്ഞു:

“ഫലത്തിൽ എല്ലാവരും നിരാശരാണ്. ആരും തന്നോട് പറയുന്നതിനേക്കാൾ സ്വയം എന്താണ് ആവശ്യപ്പെടുന്നതെന്ന് അവൻ മനസ്സിലാക്കേണ്ടതുണ്ട്. മുൻകാലങ്ങളിൽ അദ്ദേഹം ഞങ്ങൾക്ക് ഒരുപാട് വിജയങ്ങൾ നൽകിയിട്ടുണ്ട്. ഒരു ക്യാപ്റ്റനെന്ന നിലയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് എനിക്ക് വരുന്നത്. ഫലത്തിൽ നിരാശനാണ്, മടങ്ങിവരും.”

“ഒരു ക്യാപ്റ്റൻ എന്ന നിലയിൽ എനിക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് അവനോട് സംസാരിക്കണം. അവന് ഒരുപാട് വിജയങ്ങൾ നേടി തന്നത് ഈ ആക്രമണ ക്രിക്കറ്റാണ്. അവനോട് മുൻകാലങ്ങളിൽ ഞങ്ങൾ സംസാരിച്ച വിഷയമാണ് ഇതൊക്കെ. എന്ത് ചെയ്യണം എന്ത് ചെയ്യേണ്ട എന്നുള്ളത് അവനറിയാം.”

ഓപ്പണർ യശസ്വി ജയ്‌സ്വാളിനൊപ്പം 88 റൺസിൻ്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് പന്ത് പടുത്തുയർത്തിയത്. ഇരുവരും 32.3 ഓവർ ബാറ്റ് ചെയ്തു, അവർ ഇന്ത്യയെ സമനിലയിലേക്ക് നയിക്കുമെന്ന് തോന്നിച്ച സമയത്താണ് പന്ത് പുറത്തായത്.

Latest Stories

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

മദ്യ ലഹരിയില്‍ മാതാവിനെ മര്‍ദ്ദിച്ച് മകന്‍; സ്വമേധയാ കേസെടുത്ത് പൊലീസ്

ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി നേടാം; സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ജനുവരി 8 മുതല്‍

അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം; എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

തങ്ങളുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുന്ന പ്രൊഫഷനലുകള്‍; ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മിടുക്കന്മാര്‍

ഛത്തീസ്ഗഢില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; മൃതദേഹം സെപ്റ്റിക് ടാങ്കിനുളിൽ; സുഹൃത്തും ബന്ധുവും അറസ്റ്റിൽ

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് കനത്ത പ്രഹരം, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍

എറണാകുളത്ത് യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇന്ത്യ ആ ആഘോഷം നടത്തിയ രീതി തികച്ചും ഭയപ്പെടുത്തി, പാവം ഞങ്ങളുടെ കുട്ടി...; ഐസിസി നടപടിയെ കുറിച്ച് ചിന്തിക്കണമെന്ന് ഓസീസ് പരിശീലകന്‍