2022-ൽ മെൽബണിൽ നടക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാൻ ഇനിയും ഏഴ് ദിവസങ്ങൾ ബാക്കിയുണ്ട്, എന്നാൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇതിനകം തന്നെ തന്റെ ടീമിന്റെ അവസാന ഇലവൻ തീരുമാനിച്ച് കഴിഞ്ഞതായി പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
ഏറെ കാത്തിരുന്ന പോരാട്ടം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും, ഐസിസി പറയുന്നത് പ്രകാരം അത് വിറ്റുതീർന്നു. ഈ വർഷമാദ്യം ഏഷ്യാ കപ്പിൽ രണ്ട് തവണ ഏറ്റുമുട്ടിയതിന് ശേഷം 2022 ൽ ഇത് മൂന്നാം തവണയാണ് ഇരു എതിരാളികളും പരസ്പരം ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്.
“അവസാന നിമിഷത്തെ തീരുമാനങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല,” രോഹിത് ശനിയാഴ്ച മെൽബണിൽ റിപ്പോർട്ടുകളോട് പറഞ്ഞു. “ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് ഞാൻ സഹതാരങ്ങളെ അറിയിച്ച് കഴിഞ്ഞു. അതിനാൽ അവർക്ക് നേരത്തെ തയ്യാറാകാൻ കഴിയും. പാകിസ്ഥാൻ മത്സരത്തിനായിട്ടുള്ള ഇലവൻ എന്റെ കൈയിൽ ഇപ്പോൾ തന്നെ ഉണ്ട്. ഇതിനകം തന്നെ, ആ കളിക്കാരെ അറിയിച്ചിട്ടുണ്ട്. അവസാന നിമിഷം ഇതൊക്കെ പറയുന്നത് ഞാൻ ആഗ്രഹിക്കുന്ന കാര്യമല്ല, താരങ്ങൾ എല്ലാം നല്ല രീതിയിൽ ഒരുങ്ങേണ്ടതായിട്ടുണ്ട്.”
പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് 2-ലാണ് ഇന്ത്യ ഉള്ളത്. യോഗ്യത മത്സരം കളിച്ചുവരുന്ന 2 ടീമുകളും ഈ ഗ്രൂപ്പിലുണ്ടാകും.