കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കെഎൽ രാഹുലിൻ്റെ സമീപനത്തിൽ മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 236 റൺസ് പിന്തുടർന്ന ലഖ്‌നൗവിന് വളരെ പതുക്കെ തുടക്കം നൽകിയ രാഹുൽ 21 പന്തിൽ 25 റൺസ് നേടി പുറത്തായി. ലീയുടെ അഭിപ്രായത്തിൽ രാഹുലിന്റെ ഈ മോശം ബാറ്റിംഗ് തന്നെയാണ് മറ്റ് ലക്നൗ താരങ്ങളെ തളർത്തിയതും കൂറ്റൻ തോൽവിയിലേക്ക് ടീമിനെ തള്ളി വിട്ടതും.
കെകെആർ ഓപ്പണർമാരായ ഫിൽ സാൾട്ടും സുനിൽ നരെയ്നും മിടുക്കർ ആണെന്നും അവരുടെ 70 റൺസിൻ്റെ കൂട്ടുകെട്ട് വ്യത്യാസം വരുത്തിയെന്നും ലീ പരാമർശിച്ചു. സോൾട്ടും നരെയ്നും തുടക്കം മുതൽ തന്നെ ആക്രമണോത്സുകരായിരുന്നു, എൽഎസ്ജി കളിക്കാരിൽ നിന്ന് വ്യത്യസ്തമായി ആദ്യ പന്ത് മുതൽ കൊൽക്കത്ത ആക്രമിച്ചാണ് കളിച്ചതെന്നും ലീ പറഞ്ഞു. കെ എൽ രാഹുലിൻ്റെ റൺ-എ-ബോൾ ഇന്നിംഗ്‌സ് ലക്‌നൗവിനെ സഹായിച്ചില്ലെന്നും അത് അവരുടെ തകർച്ചയിലേക്ക് നയിച്ചെന്നും ലീ പറഞ്ഞു.
“നിങ്ങൾ രണ്ട് ഓപ്പണിംഗ് ബാറ്റർമാരെയും ഇരുവശത്തുനിന്നും നോക്കുകയാണെങ്കിൽ അവിടെ തന്നെ വ്യത്യാസം ഉണ്ടെന്ന് ഞാൻ കരുതുന്നു. കൊൽക്കത്ത പവർ പ്ലേ ശരിക്കും പ്രയോജനപ്പെടുത്തിയപ്പോൾ ലക്നൗവിന് അത് സാധിച്ചില്ല. രാഹുലിന്റെ മോശം ഇന്നിംഗ്സ് തന്നെയാണ് അതിന് കാരണം. ”ലീ ജിയോ സിനിമയിൽ പറഞ്ഞു.
” സ്ഥിരത കുറവ് രാഹുലിനെ ഈ സീസണിൽ തളർത്തുന്നു. ആദ്യ കുറച്ച് മത്സരങ്ങളിൽ നിരാശപ്പെടുത്തിയ അവൻ പിന്നെയുള്ള കുറച്ച് മത്സരങ്ങളിൽ തിളങ്ങി. ഇപ്പോഴിതാ വീണ്ടും മോശമായിരിക്കുന്നു.” ലീ പറഞ്ഞു.
Read more
ഇന്ന് അതിനിർണായക മത്സരത്തിൽ ലക്നൗ ഹൈദരാബാദിനെ നേരിടുമ്പോൾ പ്ലേ ഓഫ് ഉറപ്പിക്കാൻ ഇരുടീമുകൾക്കും ജയം അത്യാവശ്യമാണ്.