ഇന്നലെ ചെപ്പോക്കിൽ നടന്ന ഐപിഎൽ 2025 മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് മറ്റൊരു ദയനീയ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ , ടീമിന്റെ ബാറ്റിംഗ് പ്രശ്നങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് ക്യാപ്റ്റൻ എംഎസ് ധോണി രംഗത്ത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ (കെകെആർ) മത്സരത്തിൽ പവർപ്ലേയിൽ സൂപ്പർ കിംഗ്‌സിന് 31 റൺസ് മാത്രമേ നേടാനായുള്ളൂ എന്ന വസ്തുത മുന്നിൽ കണ്ട് തങ്ങളുടെ ലൈൻ അപ്പ് വെച്ച് ആദ്യ ആറ് ഓവറിൽ 60 റൺസ് നേടാൻ ശ്രമിക്കാനാവില്ലെന്ന് ധോണി പറഞ്ഞു.
ആദ്യം പന്തെറിയാൻ തീരുമാനിച്ച ശേഷം, നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത ചെന്നൈയെ ശരിക്കും പറഞ്ഞാൽ പൂട്ടി എന്ന് പറയാം. ചെന്നൈയിലെ നാല് ബാറ്റ്‌സ്മാൻമാർ മാത്രമാണ് രണ്ടക്കം കടന്നത് എണ്ണത്തിൽ ഉണ്ട് ദുരന്തത്തിന്റെ അടയാളം മുഴുവൻ, 20 ഓവറിൽ 103/9 റൺസ് മാത്രമാണ് നേടാനായത്. നൈറ്റ് റൈഡേഴ്‌സ് മത്സരത്തിൽ 59 പന്തുകൾ ബാക്കിനിൽക്കെ ടീം എട്ട് വിക്കറ്റിന് വിജയിച്ചു.
“ഞങ്ങളുടെ ഓപ്പണർമാർ നല്ല ഓപ്പണർമാരാണ്, യഥാർത്ഥ ക്രിക്കറ്റ് ഷോട്ടുകൾ കളിക്കുന്നു, അവർ സ്ലോഗ് ചെയ്യുകയോ ലൈൻ മറികടക്കാൻ നോക്കുകയോ ചെയ്യുന്നില്ല. സ്കോർകാർഡ് കണ്ട് നിരാശപ്പെടാതിരിക്കേണ്ടത് പ്രധാനമാണ്. പവർപ്ലേയിൽ 60 റൺസ് (ഞങ്ങളുടെ ലൈനപ്പ്) വെച്ച് നോക്കിയാൽ അത് ബുദ്ധിമുട്ടാകും.”
“സാഹചര്യങ്ങൾ കാണുക എന്നതാണ് പ്രധാനം, രണ്ട് മത്സരങ്ങളിൽ ഞങ്ങൾ നന്നായി ചെയ്തിട്ടുണ്ട്. നിങ്ങളുടെ ശക്തികളെ പിന്തുണയ്ക്കുക, നിങ്ങൾക്ക് കളിക്കാൻ കഴിയുന്ന ഷോട്ടുകൾ കളിക്കുക. മറ്റാരെങ്കിലും കളിക്കുന്നതുപോലെയല്ല സാഹചര്യം നോക്കി കളിക്കുക.”
“സ്കോർകാർഡ് കണ്ട് നിരാശപ്പെടാതിരിക്കേണ്ടത് പ്രധാനമാണ്. ഒരുപാട് വലിയ സ്കോർ ഒകെ ലക്ഷ്യമാക്കി ആ സമ്മർദ്ദത്തിൽ കളിച്ചാൽ അത് ദോഷം ചെയ്യും. തുടക്കത്തിൽ നല്ല കൂട്ടുകെട്ട് ഉണ്ടാക്കുക എന്നാണ് ടോപ് ഓർഡർ ചെയ്യേണ്ടത്. മിഡിൽ ഓവറിൽ വരുമ്പോൾ മധ്യനിര അത് മുതലെടുത്താൽ നല്ല സ്കോർ നേടാം.” ധോണി പറഞ്ഞു
പക്ഷേ, എം.എസ്. ധോണി ഇന്നലെ മത്സരത്തിൽ എടുത്ത ചില തീരുമാനങ്ങളെ ആരാധകരെ കുറ്റപ്പെടുത്തുന്നുണ്ട്. ഒന്ന്, അത്രയും മോശം അവസ്ഥയിൽ ടീം പോയിട്ടും ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയതും അതുപോലെ കൊൽക്കത്ത ബാറ്റിങ്ങിന്റെ സമയത്ത് വളരെ വൈകി സൂപ്പർ ബോളർ നൂർ അഹമ്മദിനെ കളത്തിലേക്ക് ഇറക്കിയതും.