മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25ലെ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 150 റൺസിന് പുറത്താക്കിയ ഓസ്ട്രേലിയ സന്തോഷിച്ചെങ്കിലും അതിമനോഹരമായിട്ടാണ് ഇന്ത്യ തിരിച്ചെത്തിയത്. ഓസ്‌ട്രേലിയയെ ഞെട്ടിച്ച ബുംറയും സംഘവും മറുപടിയിൽ അവരെ 67 – 7 എന്ന നിലയിലേക്ക് ഒതുക്കുക ആയിരുന്നു.

ബുംറയുടെ തകർപ്പൻ 4 വിക്കറ്റ് പ്രകടനം ആണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. അതിമനോഹരമായ ഫീൽഡ് സെറ്റിങ്ങിലൂടെയും ബോളിങ് മാറ്റത്തിലൂടെയും ബുംറ ഞെട്ടിക്കുക ആയിരുന്നു. ഓസ്ട്രേലിയ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള മറുപടി തന്നെയാണ് ഇന്ത്യ നൽകിയതെന്ന് പറയാം.

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വസീം അക്രം, മികച്ച ബോളിങ് നടത്തിയ ബുംറയെ പ്രശംസിച്ചു. ജതിൻ സപ്രുവിനോടും ദീപ് ദാസ്ഗുപ്തയോടും സംസാരിച്ച അദ്ദേഹം ജസ്പ്രീത് ബുംറയെ വെസ്റ്റ് ഇൻഡീസിൻ്റെ ഇതിഹാസതാരം അന്തരിച്ച മാൽക്കം മാർഷലുമായി താരതമ്യം ചെയ്തു. “ ആദ്യ പന്ത് മുതൽ താളത്തിൽ പന്തെറിയുന്ന കുറച്ച് ബൗളർമാരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. അവർ ബൗൾ ചെയ്യാൻ വരുമ്പോൾ, അവർക്ക് ഇതിനകം പ്ലാനുകൾ ഉണ്ട്. ബൗളർമാരിൽ ഭൂരിഭാഗവും മൂന്ന്-നാല് പന്തുകൾ എടുത്താണ് ഒന്ന് സെറ്റ് ആകുന്നത്. അത് ബാറ്റർമാരെ സഹായിക്കും.”

“എപ്പോഴും താളത്തിലായതിനാൽ മാൽക്കം മാർഷലിനെപ്പോലെയാണ് ബുംറ. മാർഷൽ ഒരു ബൗളറായിരുന്നു, തൻ്റെ സ്പെല്ലിൻ്റെ ആദ്യ പന്ത് മുതൽ ബാറ്റർമാർക്ക് ഒന്നും അദ്ദേഹം നൽകിയില്ല. ഇപ്പോൾ ബുംറയാണ് അത് പോലെ ഉള്ള താരം ”വസീം അക്രം പറഞ്ഞു.

Latest Stories

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ