ഇംഗ്ലണ്ട് പാകിസ്ഥാൻ മത്സരത്തിലെ പാകിസ്ഥാൻ തോൽവിക്ക് ശേഷം ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയ ആളാണ് ബാബർ അസാം. ബാബർ പാകിസ്ഥാൻ നായകൻ ആയതിനാലാണ് എയറിൽ കയറുന്നതെങ്കിൽ പാകിസ്ഥാൻ തോറ്റതിന്റെ പേരിൽ ട്രോളുകൾ ഏറ്റുവാങ്ങുന്ന ആളാണ് സംവിധായകൻ ഒമർ ലുലു.
പാകിസ്ഥാൻ ജയിക്കും എന്ന് പറഞ്ഞ് ഒമർ ഇന്നലെ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അഹ് ഇഷ്ടപെടാതിരുന്ന ചിലർ അദ്ദേഹത്തെ മോശം കമ്മെന്റുകളുമായി നേരിട്ടപ്പോൾ ഒരാൾ ഇംഗ്ലണ്ട് ജയിക്കും ബെറ്റിനുണ്ടോ 5 ലക്ഷം രൂപക്ക് എന്നാണ് ചോദിച്ചത്, പാകിസ്ഥാൻ ജയിക്കും എന്ന് കരുതിയതിനാൽ ഒരു യോദ്ധാവിനെ പോലെ ഒമർ ആ വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്യും.
പാകിസ്ഥാൻ തോറ്റതോടെ പണി തനിക്ക് പണി കിട്ടിയ വിവരം ഒമർ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അതെ പണി പാളി ഗുയ്സ് എന്നു പറഞ്ഞ് ഒരു ട്രോളാണ് പങ്കുവച്ചത്. ബെറ്റ് വെച്ചാൽ ബെറ്റ് ആയിരിക്കണം, ക്യാഷ് കൊടുകേടോ എന്നൊക്കെ ആളുകൾ ഉമറിനെ വെല്ലുവിളിക്കുന്നുണ്ട്.
ക്യാഷ് ഇല്ലെങ്കിൽ കമന്റ് ബോക്സിൽ ഉള്ളവരുടെ അടുത്തുനിന്ന് 500 രൂപ പിരിക്കണം എന്നുമൊക്കെ ആളുകൾ പറയുന്നുണ്ട്. ഇനി ഈ കാക്കാര്യത്തിൽ ഒരു തീരുമാനമാക്കിയിട്ടേ എന്തും ഉള്ളു എന്നുമൊക്കെ ആളുകൾ പറയുന്നുണ്ട്.
ഒടുവിൽ കാശുമായി പോകുന്ന ഞാൻ എന്ന രീതിയിൽ കാവടിയാട്ടം എന്ന സിനിമയിലെ ജഗതിയുടെ പ്രശസ്തമായ മീമും ജഗതി പങ്കുവെച്ചിട്ടുണ്ട്.