ആള്‍ക്കൂട്ടങ്ങളുടെ ആരവാഘോഷങ്ങള്‍ക്കിടയില്‍ നിന്ന്, ഒരല്പദൂരം മാറി നിന്ന്, ഏകാന്തതയില്‍ കേള്‍ക്കുന്നൊരു ഗസലു പോലെ, ഞാന്‍ അയാളുടെ തിരിച്ചുവരവ് ആസ്വദിച്ചോട്ടെ

നോട്ടിന്‍ഹാമില്‍, ഓഫ് സ്റ്റമ്പിന് പുറത്തെ അനിശ്ചിതത്വത്തിന്റെ ഇടനാഴിയിലെത്തിയ ജിമ്മി അന്‍ഡേഴ്‌സണിന്റെ ഡെലിവറിയില്‍ കവര്‍ഡ്രൈവിനായി ബാറ്റുവെച്ച് കീപ്പര്‍ക്ക് പിടികൊടുത്തു സംപ്പൂജ്യനായി തലകുനിച്ചു മടങ്ങുന്നൊരു മനുഷ്യനെ ഓര്‍ക്കുന്നുണ്ട് ഞാന്‍..

അതിന് വിനാഴികകള്‍ക്കപ്പുറം, പാക്ക്ഡായ ഇന്ത്യന്‍ ഓഫ്സൈഡ് ഫീല്‍ഡിനിടയിലെ പഴുതിലൂടെ ഒരു പൂവിറുക്കുന്ന ലാഘവത്തോടെ, തുടരെ തുടരെ കവര്‍ഡ്രൈവുകള്‍ കളിക്കുന്ന ഇംഗ്ലീഷുകാരന്‍
ജോ റൂട്ടിനെ, സ്ലിപ് കോര്‍ഡനില്‍ നിര്‍വികാരതയോടെ നോക്കി നില്‍ക്കുന്ന രക്താംശമില്ലാത്തൊരു മുഖമോര്‍മ്മിക്കുന്നുണ്ട് ഞാന്‍..

വെട്ടിപിടിച്ചതും, ആര്‍ജിച്ചെടുത്തതും, അടക്കിവാണതുമെല്ലാം നഷ്ടപെട്ടുപോയ ഒരു രാജാവിന്റെ ദൈര്‍ഖ്യമേറിയൊരു കെട്ടകാലത്തെ ഓര്‍ക്കുന്നുണ്ട് ഞാന്‍.. ഹോബാര്‍ട്ടും അഡ്‌ലെയ്ഡും മോഹാലിയുമൊക്കെ ഇനിയൊരിക്കല്‍ക്കൂടി ആവര്‍ത്തിക്കുവാനാവാത്തൊരു പ്രതാപകാലത്തിന്റെ ഫോസിലുകളായി മാറുമോ എന്ന് ശങ്കിച്ചു പോയിട്ടുണ്ട് ഞാന്‍..

സ്ഥിതിവിവരശാസ്ത്ര നിപുണന്‍മാര്‍ അയാളുടെ സെഞ്ച്വറികളുടെ കണക്കെടുപ്പുകള്‍ തുടരട്ടെ, ഊര്‍ജ്ജതന്ത്രജ്ഞന്‍മാര്‍, അയാള്‍ ഹരീഷ് റൗഫിനെ അടിചൊരാ ‘അണ്‍റീയല്‍’ സിക്‌സറിന്റെ ഘനോര്‍ജ്ജ സ്ഥാനാന്തരഗമനങ്ങളെ ക്കുറിച്ച് പ്രബന്ധങ്ങള്‍ എഴുതട്ടെ.

ആള്‍ക്കൂട്ടങ്ങളുടെ ആരവാഘോഷങ്ങള്‍ക്കിടയില്‍ നിന്നോരല്പദൂരം മാറി നിന്ന്, ഏകാന്തതയില്‍ കേള്‍ക്കുന്നൊരു ഗസലുപോലെ, ഞാന്‍ അയാളുടെ തിരിച്ചു വരവ് ആസ്വദിച്ചോട്ടെ. മെല്‍ബണിനെയാകമാനം കുതിര്‍ത്തകളഞ്ഞയാ ഒരു തുള്ളി കണ്ണീരിന്റെ നൈര്‍മ്മല്ല്യം നുകര്‍ന്നോട്ടെ.. സ്‌കില്‍പവറിനൊപ്പം , വില്‍പവറുമുള്ള ഈ രാജാവിനെ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു.. ജന്മദിനാശംസകള്‍ വിരാട്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി