ടി20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടില്‍ ടേബിള്‍ ടോപ്പര്‍മാരുടെ പോരാട്ടത്തില്‍, രോഹിത് ശര്‍മ്മയും കൂട്ടരും ഇന്ന് വൈകുന്നേരം 4.30 ന് ദക്ഷിണാഫ്രിക്കയ്ക്കയെ നേരിടും. മികച്ച ഒത്തൊരുമയോടെ ടീം മുന്നോട്ടു പോകുന്നെങ്കിലും ടീമില്‍ ഇന്നൊരു മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. കാരണം, പ്രോട്ടീസ് സ്‌ക്വാഡില്‍ ഇടംകൈയ്യന്‍ ബാറ്റര്‍മാര്‍ കൂടുതലാണ് എന്നതാണ് ഈയൊരു മാറ്റത്തിന് ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. അതനുസരിച്ച് അക്‌സര്‍ പട്ടേലിന് പകരം ദീപക് ഹൂഡയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യയുണ്ടെന്നാണ് വിലയിരുത്തല്‍.
എന്തായാലും വലിയ ഒരുക്കത്തോടെ തന്നെയാണ് ഇന്ത്യ മികച്ച എതിരാളികൾക്ക് എതിരെ ഇറങ്ങുന്നത് എന്ന് പറയാം. ഈ വര്ഷം ലോകകപ്പിൽ തന്നെ ഇന്ത്യ മികച്ച ഒരുക്കത്തിലാണ് ഇറങ്ങിയത് എന്നും ഇന്നത്തെ മത്സരത്തിൽ ഇന്ത്യ തന്നീവ ജയിക്കുമെന്നും പറയുകയാണ് സുനിൽ ഗവാസ്‌ക്കർ ഇപ്പോൾ.
“ഇത്തവണത്തെ ഒരുക്കങ്ങൾ ഗംഭീരമായി. ആദ്യ മത്സരത്തിന് 18 ദിവസം മുമ്പാണ് അവർ വന്നത്. അവർ ഒരാഴ്ചയോ 10 ദിവസമോ പെർത്തിൽ ചെലവഴിച്ചു. ഒരുപക്ഷേ അവർ പുതിയ സ്റ്റേഡിയത്തിൽ കളിച്ചില്ല, പക്ഷേ അവർ പഴയ WACA യിൽ പരിശീലിച്ചു. എന്നാൽ പുതിയ സ്റ്റേഡിയത്തിൽ, പഴയ സ്റ്റേഡിയത്തിൽ നിന്നാണ് മണ്ണ് കൊണ്ടുവന്നത്, അതുകൊണ്ടാണ് നിങ്ങൾ ധാരാളം ബൗൺസ് കാണുന്നത്. മത്സരങ്ങൾക്ക് ഒരുക്കമായിട്ടുള്ള ഇന്ത്യയുടെ പരിശീലനം എല്ലാം നല്ല ബുദ്ധിപരമായ രീതിയിൽ ആയിരുന്നു ”ഗവാസ്‌കർ ഇന്ത്യ ടുഡേയോട് പറഞ്ഞു.
കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ലോകകപ്പിൽ നിന്ന് ടീം പുറത്തായതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ഒരു പരിവർത്തനത്തിലൂടെയാണ്. മാനേജ്‌മെന്റ് മാറി, 15 പേരടങ്ങുന്ന ടീമിനെ അന്തിമമാക്കുന്നതിന് മുമ്പ് നിരവധി പുതിയ കളിക്കാരെ പരീക്ഷിക്കുകയും ചെയ്തു.
ഇന്നത്തെ കളി ഇന്ത്യക്ക് അനുകൂലമാകുമെന്ന് ഞാൻ കരുതുന്നു. അവർ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. പാക്കിസ്ഥാനെതിരെ, നെതർലൻഡ്‌സിനെതിരെ അവർ നിഷ്‌കരുണം അത് കാണിച്ചു . ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം, അവരുടെ കുറച്ച് ബാറ്റ്‌സ്മാന്മാർ ഒഴികെ, അവർ മികച്ച ഫോമിൽ അല്ല . അത് നേരിടാൻ ഇന്ത്യക്ക് പുതിയ പന്ത് ആക്രമണമുണ്ട്, ”ഗവാസ്‌കർ പറഞ്ഞു.