ഇപ്പോൾ നടന്ന ഐപിഎൽ മെഗാ താരലേലത്തിൽ ഒരു ടീമും എടുക്കാതെ അൻസോൾഡ് ആയി പോയ താരമാണ് യുവ താരം പ്രിത്വി ഷാ. ഒരിക്കൽ ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ പിൻഗാമി എന്ന് വരെ വിശേഷണം ലഭിച്ചിട്ടുള്ള താരമായിരുന്നു അദ്ദേഹം. എന്നാൽ ഇപ്പോൾ പ്രിത്വിക്ക് മോശമായ സമയമാണുള്ളത്.
വിജയ് ഹസാരെ ട്രോഫിക്കായുള്ള മുംബൈ ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കിയതായാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവും കൂടുതൽ ഉയർന്ന റൺസ് നേടിയ താരമായ അജിൻക്യ രഹാനെയെയും ടീമിൽ എടുത്തിട്ടില്ല. പക്ഷെ വ്യകതിപരമായ ആവശ്യങ്ങൾ കാരണമാണ് അദ്ദേഹം ടീമിൽ ഇല്ലാത്തത് എന്നാണ് അറിയാൻ സാധിക്കുന്നത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച ബാറ്റിംഗ് പ്രകടനം പ്രിത്വി ഷായ്ക്ക് നടത്താൻ സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പിഴവുകൾ എന്തൊക്കെയാണ് എന്ന് ചൂണ്ടിക്കാട്ടി ഒരുപാട് താരങ്ങൾ രംഗത്ത് എത്തിയിരുന്നു. മടിയും അലസതയുമാണ് താരത്തിന്റെ കരിയർ ഇല്ലാതാക്കിയതാണെന്നാണ് അവരുടെ വാദം.
മുംബൈയിൽ നിന്ന് തഴയപ്പെട്ടതിന് ശേഷം പ്രിത്വി ഷാ സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പ് ഇട്ടിരുന്നു.
“പറയൂ ദൈവമേ, ഇനി എന്തൊക്കെ കാണണം. 65 ഇന്നിങ്‌സില്‍ നിന്ന് 3399 റണ്‍സ് 55.7 ശരാശരിയും 126 സ്‌ട്രൈക്ക്‌റേറ്റും. ഞാന്‍ അത്ര മികച്ചതല്ലെങ്കിലും നിങ്ങളിലുള്ള വിശ്വാസം തുടരും. ആളുകള്‍ എന്നിലിപ്പോഴും വിശ്വാസമര്‍പ്പിക്കുന്നുണ്ട്. തീര്‍ച്ചയായും ഞാന്‍ തിരിച്ചുവരും” പൃഥ്വി ഷാ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.