ഞാൻ ബുദ്ധിമുട്ടുകയാണ് എനിക്ക് ഓരോ രണ്ട് മിനിട്ടിലും കരച്ചിൽ വരുന്നു, സഹായിക്കണം; വെളിപ്പെടുത്തലുമായി ഇതിഹാസം

2022-ൽ ബിബിസിയുടെ ടോപ്പ് ഗിയറിൻ്റെ ഷൂട്ടിംഗിനിടെ തൻ്റെ വാഹനാപകടത്തെക്കുറിച്ച് ആൻഡ്രൂ ഫ്ലിൻ്റോഫ് ഈയിടെ തുറന്നുപറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ്. മുഖത്ത് പരിക്കേറ്റ അദ്ദേഹത്തിന് ശസ്ത്രക്രിയ ആവശ്യമായി വന്നു. ബിബിസി ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിയിരുന്നു, മുൻ ഇംഗ്ലണ്ട് ഓൾറൗണ്ടറിന് 9 ദശലക്ഷം പൗണ്ട് നഷ്ടപരിഹാരമായി കിട്ടി.

“എനിക്ക് സംഭവിച്ച അപകടത്തിന് ശേഷം ഞാൻ ജീവിച്ചിരിക്കേണ്ടത് ആയിരുന്നില്ല. എന്നോട് സഹതാപം തോന്നാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഇപ്പോഴും ഉത്കണ്ഠയുമായി മല്ലിടുകയാണ്, എനിക്ക് പേടിസ്വപ്നങ്ങളും ഫ്ലാഷ്ബാക്കുകളും ഉണ്ട്. എല്ലാ ആഘാതങ്ങളും കൈകാര്യം ചെയ്യാൻ പ്രയാസമാണ്. ഞാൻ ബുദ്ധിമുട്ടുകയാണ്, എനിക്ക് സഹായം ആവശ്യമാണ്. ഞാൻ പൊതുവെ സഹായം ചോദിക്കാറില്ല. ഓരോ രണ്ട് മിനിറ്റിലും എനിക്ക് കരച്ചിൽ വരുന്നു,” ഫ്ലിന്റോഫ് പറഞ്ഞു.

“ഞാൻ പോസിറ്റീവുകളിലേക്ക് നോക്കാൻ ശ്രമിക്കുന്നു. എനിക്ക് പുതുജീവിതമാണ് കിട്ടിയത്, ഞാൻ അത് പൂർണ്ണമായി ഉപയോഗിക്കും. ഞാൻ വികാരാധീനനാകുകയാണ്, ഞാൻ എൻ്റെ സൺഗ്ലാസ് ധരിക്കാൻ പോകുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

പതുക്കെ പതുക്കെ സാധാരണ ജീവിതത്തിലേക്ക് വരുകയാണ് താരം ഇപ്പോൾ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം