ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടി 20 യിൽ രണ്ട് വിക്കറ്റിന് വിജയിച്ച് ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ 2 -0 ത്തിനു ഇന്ത്യ ആണ് മുന്നിട്ട് നിൽക്കുന്നത്. ഇന്ത്യക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചത് തിലക് വർമ്മയാണ്. താരം 55 പന്തിൽ 72 റൺസ് ആണ് നേടിയത്. മത്സരം വിജയിച്ചതിനെ തുടർന്നു ഇന്ത്യൻ ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് സംസാരിച്ചു.
സൂര്യ കുമാർ യാദവ് പറയുന്നത് ഇങ്ങനെ:
” കഴിഞ്ഞ രണ്ട്, മൂന്ന് പരമ്പരകളിൽ ഒരു അധിക ബാറ്ററെ ഉൾപ്പെടുത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ആ ബാറ്ററിന് രണ്ട്, മൂന്ന് ഓവർ കളിക്കാൻ കഴിയണം. സാധാരണ കളിക്കുന്നതുപോലെ മാത്രം കളിച്ചാൽ മതിയെന്നാണ് ഓരോ താരത്തോടും താൻ പറയാറുള്ളത്. ഇന്ത്യ ആക്രമണ ശൈലിയിലാണ് കളിക്കുന്നത്. എങ്കിലും സാഹചര്യങ്ങൾക്ക് അനുസരിച്ച് ചെറിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കി ഇന്ത്യൻ ടീം മുന്നോട്ടു പോകുന്നുണ്ട്”
സൂര്യ കുമാർ യാദവ് തുടർന്നു:
“തിലക് ബാറ്റ് ചെയ്ത രീതിയിൽ സന്തോഷമുണ്ട്. അതിൽ നിന്ന് എല്ലാവർക്കും പഠിക്കാനുണ്ട്. ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് തിലക് ബാറ്റ് ചെയ്തു. രവി ബിഷ്ണോയി നെറ്റ്സിൽ ബാറ്റിങ് പരിശീലിക്കാറുണ്ട്. ബിഷ്ണോയ്ക്കും ബാറ്റിങ്ങിൽ സംഭാവന നൽകാൻ ആഗ്രഹമുണ്ട്. അതുപോലെ അർഷ്ദീപിന്റെ സംഭാവനയും ഞാൻ മറക്കില്ല” സൂര്യ കുമാർ യാദവ് പറഞ്ഞു.