ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ ഇന്ത്യൻ സൂപ്പർ പേസർ മുഹമ്മദ് സിറാജ് മികവ് കാണിച്ചു. പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയം ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25ലെ ആദ്യ ഗെയിമിന് ആതിഥേയത്വം വഹിക്കുമ്പോൾ അവിടെ ഓസ്‌ട്രേലിയക്ക് എതിരെ ആധിപത്യം സ്ഥാപിക്കുന്ന ഇന്ത്യയെയാണ് കാണാൻ സാധിച്ചത്.
ക്യാപ്റ്റൻ ജസ്പ്രീത് ബുംറയ്ക്ക് മികച്ച പിന്തുണ നൽകി മുഹമ്മദ് സിറാജ് മികച്ച മികച്ച ലൈനിലും ലെങ്ങ്തിലും ബൗൾ ചെയ്യുകയും ബാറ്റർമാരെ ബുദ്ധിമുട്ടിക്കുകയും ചെയ്തു. ആദ്യ സ്പെല്ലിൽ വലിയ ചലനം ഉണ്ടാക്കാൻ സാധിക്കാതെ പോയ സിറാജ് മനോഹരമായി രണ്ടാം സ്പെല്ലിൽ തിരിച്ചെത്തി പന്തെറിയുക ആയിരുന്നു.
അദ്ദേഹം ബാറ്റർമാരെ ബുദ്ധിമുട്ടിക്കുക മാത്രമല്ല, മിച്ചൽ മാർഷ്, മാർനസ് ലാബുഷാഗ്നെ എന്നിവരുടെയടക്കം നിർണമായകമായ രണ്ട് വിക്കറ്റുകളും വീഴ്ത്തി തന്റെ മികവ് കാണിച്ചു. എന്നാൽ മർനസ് ലബുഷാഗ്നെയുടെ വിക്കറ്റ് വിരാട് കോഹ്‌ലി സിറാജിന് വേണ്ടി പ്ലാൻ ചെയ്തു എന്ന് പറഞ്ഞാൽ അതിനെ ആരും എതിർക്കില്ല. സ്ലിപ്പിൽ നിന്ന വിരാട് കോഹ്‌ലി ഫീൽഡിൽ സജീവമായി ഓസ്‌ട്രേലിയൻ ഇന്നിങ്സ്സിൽ ഉടനീളം കാണപ്പെട്ടു. ക്യാപ്റ്റൻ ജസ്പ്രീത് ബുംറയ്ക്കും മറ്റ് ബൗളർമാർക്കും തൻ്റെ ഇൻപുട്ടുകൾ നിരന്തരം കൈമാറുന്നത് കാണാമായിരുന്നു.
മർനസ് ലബുഷാഗ്നെയുടെ വിക്കറ്റിന് തൊട്ടുമുമ്പ് വിരാട് സിറാജിനോട് എന്തോ ഒരു ആംഗ്യം കാണിക്കുന്നതും സംസാരിക്കുന്നതും കാണാമായിരുന്നു. സ്റ്റമ്പ് ലൈനിൽ തുടർച്ചയായി പന്തെറിയാനും വിക്കറ്റിന് മുന്നിൽ കുടുക്കാനുമാണ് ഇന്ത്യൻ ബോളർമാർ തുടർച്ചയായി ഇന്നലെ ശ്രമിച്ചത്.
മുഹമ്മദ് സിറാജ്, കോഹ്ലി പറഞ്ഞതിന് പിന്നാലെ ഒരു ഫുൾ ലെങ്ത് പന്തെറിയുക ആയിരുന്നു. കൃത്യമായി അത് പാഡിൽ തട്ടുകയും ഓസ്‌ട്രേലിയൻ സൂപ്പർ ബാറ്റർ പുറത്താക്കുകയും ചെയ്തു. 52 പന്തിൽ 2 റൺസ് നേടിയ ലബുഷാഗ്നെ ശരിക്കും ബുദ്ധിമുട്ടുക ആയിരുന്നു.
— Kirkit Expert (@expert42983) November 22, 2024
— Kirkit Expert (@expert42983) November 22, 2024
Read more