ആ താരത്തോട് ഞാൻ മോശമായിട്ടാണ് പെരുമാറിയത്, ചെയ്ത തെറ്റിനെക്കുറിച്ച് ആലോചിക്കുമ്പോൾ വിഷമം; ഇന്ത്യൻ സൂപ്പർ താരത്തെക്കുറിച്ച് ദിനേശ് കാർത്തിക്ക്; സംഭവം ഇങ്ങനെ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കുൽദീപ് യാദവിൻ്റെ കരിയർ നശിപ്പിച്ചു എന്ന ആരോപണം ശക്തമായി നിലനിൽക്കുന്നുണ്ട്. ഇന്ത്യയുടെ മുൻനിര സ്പിന്നർക്ക് കൊൽക്കത്ത ബഞ്ചിൽ തന്നെ ഇരുത്തി അദ്ദേഹത്തിന്റെ കരിയറിന്റെ നല്ല ഒരു ഭാഗം നശിക്കുമ്പോൾ താരം നിരാശനായി . മാനേജ്മെന്റും താരങ്ങളും മോശമായി പെരുമാറുക കൂടി ചെയ്തതോടെ ആകെ തകർന്ന കുൽദീപ് യാദവ് എങ്ങനെ എങ്കിലും കൊൽക്കത്ത വിടാനും ആഗ്രഹിച്ചു.

കുൽദീപ് ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെ കടന്നുപോയപ്പോൾ ദിനേശ് കാർത്തിക് ആയിരുന്നു കൊൽക്കത്തയുടെ നായകൻ. ആ സമയങ്ങളിൽ കുൽദീപിന് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കി ആളാണ് കാർത്തിക്ക്. ലോകോത്തര സ്പിന്നറുമായുള്ള തൻ്റെ കടുത്ത സംഭാഷണങ്ങളെക്കുറിച്ച് കാർത്തിക് അടുത്തിടെ തുറന്നുപറഞ്ഞു. രവിചന്ദ്രൻ അശ്വിനോട് സംസാരിച്ചപ്പോൾ, താൻ കുൽദീപിനോട് ശരിയായി പെരുമാറിയില്ലെന്ന് കാർത്തിക് സമ്മതിച്ചു.

കാർത്തിക്ക് പറഞ്ഞത് ഇങ്ങനെ:

“ഒരു ഫ്രാഞ്ചൈസിയെ നയിക്കുക എന്നത് തികച്ചും വ്യത്യസ്തമായ ജോലിയാണ്. മറ്റ് വ്യക്തികളുമായി ഇടപഴകുന്നത് നിങ്ങൾക്ക് വെല്ലുവിളിയാണെന്ന് നിങ്ങൾ കണ്ടെത്തും. നിങ്ങൾക്ക് ടീമിനോടും മാനേജ്മെന്റിനോടും വിശ്വസ്തത പുലർത്തേണ്ടതുണ്ട്. ഒരു നേതാവെന്ന നിലയിൽ, നിങ്ങൾക്ക് ചില സൗഹൃദങ്ങൾ നഷ്ടപ്പെടും.”

“ഞാൻ കെകെആർ ക്യാപ്റ്റനായിരുന്ന കാലത്ത് കുൽദീപ് (യാദവ്) ഇപ്പോൾ ചെയ്യുന്നതുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നില്ല. അദ്ദേഹവുമായി കടുത്ത സംഭാഷണങ്ങൾ എനിക്ക് നടത്തേണ്ടതായി വന്നു. ആ ഘട്ടത്തിൽ ഞങ്ങൾ തമ്മിലുള്ള ബന്ധം അത്ര നല്ല രീതിയിൽ ആയിരുന്നില്ല.”കാർത്തിക്ക് പറഞ്ഞു.

അദ്ദേഹം തുടർന്ന് പറഞ്ഞത് ഇങ്ങനെയാണ്

“അവൻ ഇന്ന് എവിടെയാണെന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. അതിന് ഞാനുമായി ഒരു ബന്ധവുമില്ല. അവൻ ഒരു മികച്ച ബൗളറും ലോകത്തെ തോൽപ്പിക്കുന്നവനുമായി മാറി. ഈഡൻ ഗാർഡൻസിലെ ട്രാക്കുകൾ പരന്നതായിരുന്നു. അവിടെ ബോളിങ്ങിൽ തെറ്റുകൾ വരുത്തിയാൽ പരാജയം ഉറപ്പാണ്. കുൽദീപിന് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ആ ദുഷ്‌കരമായ സമയങ്ങൾ അദ്ദേഹത്തെ ഇന്നത്തെ മികച്ച ബൗളറാക്കിയെന്ന് ഞാൻ കരുതുന്നു. അവൻ്റെ ജീവിതത്തിലെ ആ മോശം ഘട്ടത്തിൻ്റെ ഭാഗമാകേണ്ടി വന്നതാണ് എൻ്റെ ദൗർഭാഗ്യം.

എന്തായാലും ഇന്ന് ഇന്ത്യയുടെ വൈറ്റ് ബോൾ ഫോർമാറ്റിലെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് കുൽദീപ് യാദവ്. നിലവിൽ അദ്ദേഹം ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമാണ്.

Latest Stories

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അവൻ വലിയ ഒരു തടിയനാണ്, ടെസ്റ്റിൽ കളിപ്പിക്കുന്നത് ആത്മഹത്യാപരം; ഇന്ത്യൻ താരത്തെക്കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ

അത്ഭുതദ്വീപ് നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു