അഫ്ഗാന്‍ ലോക കപ്പ് നേടിയശേഷം മാത്രം വിവാഹം; താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് റാഷിദ് ഖാന്‍

അഫ്ഗാനിസ്ഥാന്‍ ലോക കപ്പ് നേടിയശേഷം മാത്രമേ വിവാഹം കഴിക്കുകയുള്ളു എന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് റാഷിദ് ഖാന്‍. ലോക കപ്പില്‍ മികവ് കാണിക്കുകയാണ് ഇപ്പോള്‍ തനിക്ക് മുന്‍പിലുള്ള ലക്ഷ്യമെന്നും വിവാഹത്തിലല്ലെന്നും റാഷിദ് പറഞ്ഞു.

‘അഫ്ഗാനിസ്ഥാന്‍ ലോക കപ്പ് ജയിച്ചാല്‍ മാത്രമാവും വിവാഹം എന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. ഇത് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. അടുത്ത വര്‍ഷങ്ങളില്‍ എനിക്ക് ഒരുപാട് ക്രിക്കറ്റ് മത്സരങ്ങള്‍ ഉണ്ടെന്നും മൂന്ന് ലോകകപ്പുകള്‍ വരുന്നുണ്ട്. അതിലേക്ക് മാത്രമാണ് ശ്രദ്ധ എന്നാണ് ഞാന്‍ പറഞ്ഞത്’ റാഷിദ് പറഞ്ഞു.

യുഎഇയിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് ഏറെ ഗുണകരമാണെന്നും ടൂര്‍ണമെന്റില്‍ നന്നായി ബാറ്റ് ചെയ്യാനായാല്‍ അഫ്ഗാന്‍ ടീമിന് ഏത് ടീമിനെയും തോല്‍പ്പിക്കാനാകുമെന്നും റാഷിദ് ഖാന്‍ പറഞ്ഞു. ‘സ്പിന്നര്‍മാര്‍ക്ക് ഇവിടത്തെ സാഹചര്യങ്ങള്‍ എപ്പോഴും നല്ലതാണ്. ഇത് സ്പിന്നര്‍മാരുടെ ലോക കപ്പായിരിക്കും. ഇവിടെ എങ്ങനെ വിക്കറ്റുകള്‍ തയ്യാറാക്കിയാലും പ്രശ്‌നമില്ല. അത് സ്പിന്നര്‍മാര്‍ക്ക് എപ്പോഴും സഹായകരമായിരിക്കും. ഈ ലോകകപ്പില്‍ സ്പിന്നര്‍മാര്‍ വലിയ പങ്ക് വഹിക്കും.’

‘സ്പിന്നര്‍മാര്‍ അവരുടെ ടീമിനെ കളിയില്‍ തിരിച്ചുകൊണ്ടുവന്നത് ഐപിഎല്ലില്‍ നമ്മള്‍ കണ്ടതാണ്. ലോക കപ്പിലും ഇതുതന്നെ സംഭവിക്കുമെന്ന് എനിക്ക് തോന്നുന്നു. മികച്ച സ്പിന്നര്‍മാര്‍ അവരുടെ ടീമിനെ കളിയില്‍ തിരികെ കൊണ്ടുവന്ന് വിജയിപ്പിക്കും. ടൂര്‍ണമെന്റില്‍ മികച്ച ബാറ്റിംഗ് പുറത്തെടുക്കാനായാല്‍ ഞങ്ങള്‍ക്ക് ഏത് ടീമിനെയും തോല്‍പ്പിക്കാനാകും’ റാഷിദ് പറഞ്ഞു.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം