റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണം; അപ്രതീക്ഷിത പേരുമായി ജസ്പ്രീത് ബുംറ

ഇന്ത്യൻ സൂപ്പർ താരം ജസ്പ്രീത് ബുംറ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഒഴിവാക്കി, മുൻ ബാഴ്‌സലോണ ഫോർവേഡ് സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെ തൻ്റെ പ്രിയപ്പെട്ട കളിക്കാരനായി തിരഞ്ഞെടുത്തു. രണ്ട് പതിറ്റാണ്ടുകളായി കായികരംഗത്ത് ഏറ്റവും അധികം ചർച്ചയായത് മെസി- റൊണാൾഡോ താരങ്ങളിൽ ആരാണ് മികച്ചവൻ എന്നുള്ള തർക്കമാണ്.

എന്നിരുന്നാലും, ബുംറയെ സംബന്ധിച്ചിടത്തോളം, 13 ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ നേടിയ രണ്ട് ഇതിഹാസങ്ങൾ ആയിരുന്നില്ല പ്രിയപ്പെട്ട കളിക്കാരൻ. പകരം, പേസർ ഇബ്രാഹിമോവിച്ചിനെ തിരഞ്ഞെടുത്തു, വാക്കുകൾ ഇങ്ങനെ:

“ഞാൻ ഒരിക്കലും ഒരു ജനക്കൂട്ടത്തെ പിന്തുടരുന്ന ആളായിരുന്നില്ല. 50 പേർ ഒരാളെ ഇഷ്ടപ്പെട്ടാൽ ഞാൻ ആ വ്യക്തിയെ ഇഷ്ടപ്പെടും എന്നില്ല. ഞാൻ ഒരു സ്ലാറ്റൻ ഇബ്രാമോവിച്ചിൻ്റെ ആരാധകനാണ്. കാരണം അദ്ദേഹത്തിൻ്റെ കഥ എന്റെ പോലെയാണ്. ഞാൻ ഒരു സ്പോർട്സ് പാരമ്പര്യം ഉള്ള വീട്ടിൽ നിന്നല്ല വന്നത്.”

“അതിനാൽ ഞാൻ ഒരു ക്രിക്കറ്ററാകുമെന്ന് എനിക്ക് എന്നിൽ തന്നെ വിശ്വാസം വളർത്തേണ്ടിവന്നു. ഞാൻ കായികരംഗത്തേക്ക് വരുമ്പോൾ ഞാൻ വ്യത്യസ്തമായി ബൗൾ ചെയ്യുമായിരുന്നു. ” അദ്ദേഹം കൂട്ടിച്ചേർത്തു.

ബുംറ തുടർന്നു:

“എനിക്ക് കുറെ കാര്യങ്ങൾ തെളിയിക്കേണ്ടത് ഉണ്ടായിരുന്നു. സ്ലാട്ടനെ പോലെ ഒരു താരത്തെ മാതൃകയാക്കിയതാണ് എന്റെ വിജയം. എല്ലാവർക്കും അവനെ ഇഷ്ടമില്ല. പക്ഷെ എനിക്ക് അവൻ എൻറെ റോൾ മോഡലാണ്.”

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേടിയ വിജയങ്ങളിൽ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എത്തിയിട്ടുണ്ടാകില്ല. എന്നിരുന്നാലും, തൻ്റെ ക്ലബ് കരിയറിൽ 827 മത്സരങ്ങളിൽ നിന്ന് 496 ഗോളുകൾ നേടുകയും 202 അസിസ്റ്റുകൾ നൽകുകയും ചെയ്ത അദ്ദേഹം കായിക ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി തുടരുന്നു.

Latest Stories

'ഫെംഗല്‍' ചുഴലിക്കാറ്റായി മാറി; മൂന്ന് സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴയായി പെയ്തിറങ്ങും; കേരളത്തില്‍ അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത

ഐപിഎല്‍ 2025: സഞ്ജുവിന്‍റെ രാജസ്ഥാന്‍ മുംബൈയെ പോലെ ശക്തം, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഭോഗ്‌ലെ

"അവന്മാർ ഈ ടീം വെച്ച് പ്ലെഓഫിലേക്ക് കടന്നില്ലെങ്കിൽ വൻ കോമഡി ആകും"; തുറന്നടിച്ച് ആകാശ് ചോപ്ര

ബിജെപിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ആരെയും വെറുതെ വിടില്ല; മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ

അദാനി വിഷയത്തിൽ ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു

'ടര്‍ക്കിഷ് തര്‍ക്കം' തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം

'പരസ്യ പ്രസ്താവനകള്‍ പാടില്ല'; ബിജെപിയിലെ തര്‍ക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം, ചർച്ച നടത്തും

10 കോടി തന്നിട്ട് പോയാ മതി; നയന്‍താരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍

ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്

അഞ്ച് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ; മഹാരാഷ്ട്രയില്‍ ഒറ്റയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും