ആ ഒറ്റ കാരണം കൊണ്ടാണ് ഞാൻ മികച്ച പ്രകടനം കാഴ്ച വെച്ചത്: രവീന്ദ്ര ജഡേജ

ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ 4 വിക്കറ്റിന് വിജയിച്ചിരുന്നു. ഇതോടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഏറെനാളായി ഫോം ഔട്ട് ആയി നിന്നിരുന്ന രോഹിത് ശർമയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യക്ക് തകർപ്പൻ ജയം നേടാനായത്. രോഹിത് 90 പന്തികൾ 12 ഫോറും 7 സിക്സറുകളുമടക്കം 119 റൺസാണ് താരം നേടിയത്.

ബോളിങ്ങിൽ ഇന്ത്യക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച വെച്ചത്. 10 ഓവറിൽ 35 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകളാണ്‌ താരം സ്വന്തമാക്കിയത്. കൂടാതെ 24 ആം ഓവർ 73 സെക്കൻഡിൽ തീർത്ത് പുതിയ റെക്കോഡും സ്വന്തമാക്കി. മത്സരശേഷം തന്റെ പ്രകടനത്തെ കുറിച്ച് രവീന്ദ്ര ജഡേജ സംസാരിച്ചു.

രവീന്ദ്ര ജഡേജ പറയുന്നത് ഇങ്ങനെ:

” ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുപോയത് എന്റെ സമീപകാല ഫോമിനും സ്ഥിരതയ്ക്കും ഗുണം ചെയ്യ്തു. ഏകദിനങ്ങളിൽ നിന്ന് വളരെക്കാലം ഇടവേള എടുത്തെങ്കിലും രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയ്ക്കുവേണ്ടി കളിച്ചത് കളത്തിലെ താളം നിലനിർത്താൻ എന്നെ സഹായിക്കുകയും ചെയ്യ്തു” രവീന്ദ്ര ജഡേജ പറഞ്ഞു.

Read more