പിബികെഎസിനെതിരായ മത്സരത്തിന് മുമ്പ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പേസർ ഭുവനേശ്വർ കുമാർ ഉമിനീർ ഉപയോഗത്തെക്കുറിച്ച് ഉള്ള തന്റെ പ്രതികരണം പറഞ്ഞിരിക്കുകയാണ്. ഉമിനീർ ഉപയോഗത്തിനുള്ള വിലക്ക് നീക്കിയതോടെ 2025 ലെ ഐപിഎല്ലിൽ ബൗളർമാർക്ക് മുൻതൂക്കം ലഭിച്ചിട്ടുണ്ട്.
ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ സംസാരിക്കവേ, ഉമിനീർ ഉപയോഗിക്കാമെന്ന് താൻ മറന്നുപോയെന്ന് ഭുവനേശ്വർ വെളിപ്പെടുത്തി. അത് സഹായിക്കുമോ എന്ന് ഉറപ്പില്ലെങ്കിലും, പിബികെഎസിനെതിരെ തീർച്ചയായും അത് പരീക്ഷിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഉമിനീർ ഉപയോഗിക്കാമെന്ന് ഞാൻ മറന്നു. ഇന്നലെ (ടീം) സ്റ്റാഫ് എന്നോട് പറയുന്നത് വരെ, അത് ഉപയോഗിക്കണമെന്ന് എനിക്കറിയില്ലായിരുന്നു,” അദ്ദേഹം പറഞ്ഞു. “ഇത് സഹായിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ തീർച്ചയായും നാളത്തെ മത്സരത്തിൽ, ഞാൻ കുറച്ച് ഉമിനീർ ഇടുകയും അത് സഹായിക്കുമോ ഇല്ലയോ എന്ന് നോക്കുകയും ചെയ്യും,” ഭുവനേശ്വർ പറഞ്ഞു.
2022-ൽ കോവിഡ്-19 പാൻഡെമിക് സമയത്ത് പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തീരുമാനിച്ചു. വൈറസ് പടരുമെന്ന ഭയം ഐസിസിയെ ഈ നിയമം നടപ്പിലാക്കാൻ പ്രേരിപ്പിച്ചു. ഇപ്പോഴും അന്താരാഷ്ട്ര മത്സരങ്ങളിൽ ഈ വിലയ്ക്ക് ഉണ്ട്. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ആ വിലക്ക് ഇപ്പോൾ ഇല്ല.
ചുവന്ന പന്തിനെ അപേക്ഷിച്ച് വൈറ്റ്-ബോൾ ക്രിക്കറ്റിൽ ഈ ഉപയോഗം വലിയ സ്വാധീനം ചെലുത്തിയില്ലെന്ന് ഡിസി പേസർ സ്റ്റാർക്ക് അടുത്തിടെ പറഞ്ഞിരുന്നു. മറുവശത്ത്, ഷമി, സിറാജ്, വരുൺ ചക്രവർത്തി തുടങ്ങിയ ബൗളർമാർ വിലക്ക് നീക്കുന്നതിനെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്. നിലവിലുള്ള സീസണിലെ തന്റെ വിജയകരമായ ഒരു സ്പെല്ലിന് ഉമിനീർ ഉപയോഗത്തിന് ജിടി പേസർ നന്ദി പറഞ്ഞു.