ഒരു ബൗൺസർ എറിഞ്ഞതേ ഓർമ്മയുള്ളു, എന്റെ ശിവനെ...ധോണിയുടെ അറിയാകഥ വെളിപ്പെടുത്തി തുഷാർ ദേശ്പാണ്ഡെ

ഇന്ത്യയുടെയും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെയും (CSK) പേസ് ബൗളറുമായ തുഷാർ ദേശ്പാണ്ഡെ, തൻ്റെ കരിയറിൽ അഗാധമായ സ്വാധീനം ചെലുത്തിയ എംഎസ് ധോണിയുമായി ബന്ധപ്പെട്ട ഒരു സംഭവം പറഞ്ഞിരിക്കുകയാണ്. 2023 സീസണിലേക്കുള്ള സിഎസ്‌കെയുടെ പ്രിപ്പറേറ്ററി ക്യാമ്പിനിടെ ഇതിഹാസ ക്രിക്കറ്ററുമായി നടത്തിയ നിർണായക സംഭാഷണം ദേശ്പാണ്ഡെ ഓർത്തെടുത്തു.

കൂൾ നായക രീതിക്കും ഫീൽഡിൽ എടുക്കുന്ന മികച്ച തീരുമാനങ്ങൾക്കും പേരുകേട്ട എംഎസ് ധോണി, വർഷങ്ങളായി യുവ ക്രിക്കറ്റ് താരങ്ങൾക്ക് വഴികാട്ടിയാണ്. സിഎസ്‌കെയിൽ ഉള്ള താരങ്ങൾ എല്ലാവരും ആ മികവ് അനുഭവിച്ചവരുമാണ്. ഐപിഎൽ 2024 ആരംഭിക്കുന്നതിന് മുമ്പ് മുൻ ഇന്ത്യൻ നായകൻ സിഎസ്‌കെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതും ഋതുരാജ് എന്ന പുതുമുഖ നായകന് നിർദേശങ്ങൾ നൽകുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

യുവ പ്രതിഭകളെ പിന്തുണക്കുന്നതിനും അവരെ വളർത്തിയെടുക്കുന്നതിലും പേരുകേട്ട എംഎസ് ധോണി, അന്താരാഷ്ട്ര വേദിയിൽ വിജയിക്കാനുള്ള തൻ്റെ കഴിവിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചതായി ദേശ്പാണ്ഡെ വെളിപ്പെടുത്തി. തുഷാർ ദേശ്പാണ്ഡെ ഇങ്ങനെ പറഞ്ഞു: “[ധോനി എന്നോട് പറഞ്ഞു]: ‘അന്താരാഷ്ട്ര തലത്തിൽ വിജയിക്കാൻ നിങ്ങൾക്ക് കഴിവ് ഉണ്ട്. എന്നാൽ റൺ-അപ്പ് സമയത്ത് നിങ്ങൾ ശാന്തനായിരിക്കണം. ആരാധകർക്ക് നേർക്ക് ശ്രദ്ധ തിരിക്കരുത്. ദീർഘമായി ശ്വാസമെടുക്കുക, ശാന്തത പാലിക്കുക, ബൗൾ ചെയ്യുക.’ മഹിയെ പോലെ

3.2 ഓവറിൽ 51 റൺസ് വഴങ്ങി 1 വിക്കറ്റ് വീഴ്ത്തി ഗുജറാത്ത് ടൈറ്റൻസിനെതിരെ നിരാശാജനകമായ പ്രകടനത്തോടെ ഐപിഎൽ 2023 സീസണിൽ മോശം തുടക്കമായിരുന്നു കിട്ടിയത്. തുഷാർ ദേശ്പാണ്ഡെ തുടർന്നു, “മഹി എൻ്റെ അടുത്ത് വന്ന് പറഞ്ഞു, ‘നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. നിങ്ങൾ എല്ലാ നല്ല പന്തുകളും എറിഞ്ഞു. ഇന്ന് നിങ്ങളുടെ ദിവസമായിരുന്നില്ല. അടുത്ത മത്സരത്തിലും ഇതുതന്നെ ആവർത്തിക്കുക.

നെറ്റ് സെഷനുകളിൽ തന്നോടൊപ്പം പ്രവർത്തിക്കാൻ ധോനി തൻ്റെ സമയം നീക്കിവച്ചതായും പേസർ വെളിപ്പെടുത്തി. ഈ സെഷനിൽ, ദേശ്പാണ്ഡെയുടെ പന്തിൽ ഒരു സിക്‌സ് പറത്തി, യോർക്കർ എറിയാത്തതിന് ധോണി കളിയായി ശാസിച്ചതും അദ്ദേഹം ഓർത്തു. “ഞാൻ നല്ല യോർക്കറുകൾ എറിയുക ആയിരുന്നു. പക്ഷേ പെട്ടെന്ന് ഞാൻ ഒരു ബൗൺസർ എറിഞ്ഞ് 100 മീറ്റർ സിക്സയി അവൻ അടിച്ചു. അദ്ദേഹം എന്നോട് ചോദിച്ചു, ‘[നിങ്ങൾ എന്തിനാണ് ബൗൺസർ എറിഞ്ഞത്?] യോർക്കർ പ്രതീക്ഷിച്ചുകൊണ്ട് നിന്നപ്പോൾ അപ്രതീക്ഷിതമായി എറിഞ്ഞത് ആണെന്ന് ഞാൻ അവനോട് പറഞ്ഞു. അവൻ എന്നോട് പറഞ്ഞു: മനസ്സിൽ ക്രിക്കറ്റ് കളിക്കരുത്. യോർക്കർ ഒരു യോർക്കറാണ്, ആർക്കും നിങ്ങളെ അടിക്കാൻ കഴിയില്ല.” അദ്ദേഹം ഓർത്തു.

Latest Stories

എസ് പി ഓഫീസിലെ മരം മുറി; സുജിത് ദാസിനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം

സെക്‌സ് മാഫിയയുടെ ഭാഗം, പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി; മുകേഷിനെതിരെ പരാതി നല്‍കിയ നടിക്കെതിരെ ബന്ധുവായ യുവതി

ആ രണ്ട് താരങ്ങൾ വിചാരിച്ചാൽ ബോർഡർ -ഗവാസ്‌കർ ട്രോഫി ഇത്തവണയും ഇന്ത്യയിൽ ഇരിക്കും, വമ്പൻ പ്രവചനവുമായി സ്റ്റീവ് വോ

'തിരുപ്പതി ലഡുവിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് '; ആരോപണവുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, നിഷേധിച്ച് വൈഎസ്ആർ കോൺഗ്രസ്, വിവാദം

എത്തിഹാദിൽ പോയി മാഞ്ചസ്റ്റർ സിറ്റിയെ തളച്ച് ഇന്റർ മിലാൻ

ഐപിഎല്‍ 2025: പഞ്ചാബിലേക്ക് വരുമ്പോള്‍ മനസിലെന്ത്?; ആരാധകര്‍ക്ക് ആ ഉറപ്പ് നല്‍കി പോണ്ടിംഗ്

IND vs BAN: ഈ പരമ്പര അശ്വിന്‍ തൂക്കും, 22 വിക്കറ്റ് അകലെ വമ്പന്‍ റെക്കോഡ്, പിന്തള്ളുക ഇതിഹാസത്തെ

ജമ്മു കശ്മീര്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ്, 61 ശതമാനം; ഏറ്റവും ഉയർന്ന പോളിംഗ് ഇൻഡെർവാൾ മണ്ഡലത്തിൽ

തുടര്‍ച്ചയായ പ്രഹരങ്ങളില്‍ മാനം പോയി; ഹിസ്ബുള്ള തലവന്‍ ഇന്ന് രാജ്യത്തെ അഭിസംബോധനചെയ്യും; ഇസ്രായേലിനെതിരെ പൂര്‍ണ്ണയുദ്ധം പ്രഖ്യാപിച്ചേക്കും

ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ്: ടോസ് വീണു, ഭാഗ്യം പരീക്ഷിക്കാതെ ഗംഭീര്‍, നോ സര്‍പ്രൈസ്