അന്ന് ഞാൻ കാറിലിരുന്ന് ഞെട്ടിത്തരിച്ചു പോയി, ആ വാർത്ത എന്നെ സങ്കടപ്പെടുത്തി : വിരാട് കോഹ്‌ലി

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി തൻ്റെ ടെസ്റ്റ് കരിയറിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വളരെ മോശം ഫോമിൽ കളിക്കുന്ന അദ്ദേഹം അവിടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-3 ന് തോറ്റു. തൽഫലമായി, തുടർച്ചയായ മൂന്നാം തവണയും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കടക്കാനുള്ള അവസരവും അവർ പാഴാക്കി.

അഞ്ച് മത്സരങ്ങളിൽ നിന്ന് 23.75 ശരാശരിയിൽ 190 റൺസ് മാത്രമാണ് കോഹ്‌ലിയുടെ സമ്പാദ്യം. പെർത്ത് ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ ഒരു സെഞ്ചുറി ഒഴികെ, ബാക്കി എല്ലാ തവണയും ഒരേ രീതിയിലാണ് അദ്ദേഹം പുറത്തായത്. കോഹ്‌ലിയുടെ മോശം ബാറ്റിംഗ് ഫോമിനിടയിൽ ടെസ്റ്റ് പ്ലെയിംഗ് ഇലവനിലെ സ്ഥാനം ആരാധകരും വിദഗ്ധരും ചോദ്യം ചെയ്തിട്ടുണ്ട്.

2009ൽ ഇന്ത്യൻ ടീമിൽ നിന്ന് വിരാട് കോഹ്‌ലി പുറത്തായിരുന്നു. മലേഷ്യയിൽ നടന്ന അണ്ടർ 19 ടീമിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതിന് ശേഷം ആറ് മാസത്തിന് ശേഷമാണ് താരത്തിന് അവസരം കിട്ടിയത്. എന്നാൽ അവിടെ ശ്രീലങ്കയ്‌ക്കെതിരായ അഞ്ച് ഏകദിനങ്ങളിൽ നിന്ന് ഒരു അർദ്ധ സെഞ്ച്വറി മാത്രം നേടിയ അദ്ദേഹത്തിന് അവസരം പരമാവധി മുതലാക്കാനായില്ല.

2009-ൻ്റെ തുടക്കത്തിൽ ന്യൂസിലൻഡിനെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കി. 2009-ൽ ESPNCricinfo-യോട് സംസാരിക്കവേ കോഹ്‌ലി പറഞ്ഞു:

“ഞാൻ 2008 അവസാനത്തിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയുടെ ഭാഗമായിരുന്നു. അതിനുശേഷം, എന്നെ ടീമിൽ നിന്ന് ഒഴിവാക്കി, എന്തുകൊണ്ടെന്ന് എനിക്ക് ശരിക്കും മനസ്സിലായില്ല. മൈതാനത്തിന് പുറത്തുള്ള എൻ്റെ പെരുമാറ്റം കൊണ്ടാകാം. അപ്പോൾ എനിക്ക് മനസ്സിലായി. ആളുകൾ എന്നെ കാണുന്നത് ഇങ്ങനെ ആണെന്ന് “അവൻ അഹങ്കാരിയാണ്, ധിക്കാരിയായ കുട്ടിയാണ്, അവൻ്റെ മനസ്സിൽ വരുന്നതെന്തും പറയുന്നു.”

“ഏകദിന മത്സരങ്ങൾക്കായി ന്യൂസിലൻഡ് പര്യടനത്തിനുള്ള ടീം സെലെക്ഷൻ നടക്കുക ആയിരുന്നു. ഞാൻ കളിച്ച ആദ്യ പരമ്പരയിൽ ഞാൻ മികച്ച പ്രകടനം കാഴ്ചവച്ചു. ഞാൻ വീട്ടിലേക്ക് ഡ്രൈവ് ചെയ്യുകയായിരുന്നു, ഞാൻ ടീമിൽ ഇല്ലെന്ന് ഒരു റിപ്പോർട്ടർ എന്നോട് പറഞ്ഞു. ഞാൻ ആകെ ഞെട്ടിപ്പോയി. ഞാൻ കാർ നിർത്തി. അപ്പോഴാണ് ചിന്തിക്കാൻ തുടങ്ങിയത്, “ഇതൊരു പ്രധാന പ്രശ്നമാണ്, ഞാൻ അത് പരിശോധിക്കേണ്ടതുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ശേഷം ആഭ്യന്തര ക്രിക്കറ്റിൽ റൺസ് നേടിയിട്ടും 2009-ലെ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ നിന്നും കോഹ്‌ലി പുറത്തായി, ഇത് ഒരു ക്രിക്കറ്ററായി വളരാൻ തന്നെ സഹായിച്ചു.

“ഞാൻ വെസ്റ്റ് ഇൻഡീസിലേക്ക് [2009 ഏകദിനങ്ങൾ] തിരഞ്ഞെടുക്കപ്പെട്ടില്ല, “ആ കാലയളവിൽ ഞാൻ ശരിക്കും കഷ്ടപ്പെട്ടു. എന്നാൽ ഞാൻ ധാരാളം ആഭ്യന്തര മത്സരങ്ങൾ ആ കാലത്ത് കളിച്ചു. എന്നാൽ ഇപ്പോൾ എനിക്ക് ഈ കാര്യങ്ങൾ സംഭവിച്ചതിൽ ഞാൻ ശരിക്കും സന്തോഷിക്കുന്നു. സെലക്ടർമാർ എന്നെ ഒരിക്കലും വിശ്രമിക്കാൻ അനുവദിച്ചില്ല, ഒരിക്കലും എന്നെ നഷ്ടപ്പെടുത്താൻ അവർ സമ്മതിച്ചില്ല. ഞാൻ തിരിച്ചുവന്നു.” കോഹ്‌ലി പറഞ്ഞു.

എന്തായാലും നിലവിൽ മോശം ഫോമിലൂടെ കോഹ്‌ലി കടന്നുപോകുമ്പോൾ ആഭ്യന്തര മത്സരങ്ങൾ കൂടുതലായി കളിക്കാനാണ് ആരാധകർ പറയുന്നത്.

Latest Stories

'ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ'; അശ്ലീല കമന്റിട്ടയാളുടെ പേരും അഡ്രസും പങ്കുവെച്ച് പിപി ദിവ്യ, പരാതി നൽകി

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണം; ഐ സി ബാലകൃഷ്‌ണൻ എംഎല്‍എ പ്രതി, ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി; എൻ ഡി അപ്പച്ചനെതിരെയും കേസ്

ബാഴ്‌സലോണ സൂപ്പർകോപ്പ ഡി എസ്പാന ഫൈനലിൽ; കളമൊരുങ്ങുന്നത് എൽ ക്ലാസിക്കോ ഫൈനലിനോ?

ദയവ് ചെയ്ത് ഇനി അവൻ ടെസ്റ്റ് ക്രിക്കറ്റ് കളിക്കരുത്, ചതിച്ചിട്ട് പോയവർക്ക് ഒന്നും ഇനി അതിന് അർഹതയില്ല; തുറന്നടിച്ച് മുഹമ്മ്ദ് കൈഫ്

'ബീഫില്‍ കുറച്ച് എലിവിഷം ചേര്‍ത്തിട്ടുണ്ടേ…'; തമാശ പറയുകയാണെന്ന് കരുതി കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍, സുഹൃത്തിനെതിരെ കേസെടുത്ത് പൊലീസ്

റീലിൽ നിന്ന് റിയലിലേക്ക്: സെൻഡയയുടെയും ടോം ഹോളണ്ടിൻ്റെയും ഹോളിവുഡ് പ്രണയകഥ

അങ്ങനെ ഗംഭീർ പറഞ്ഞത് ഒരാൾ എങ്കിലും കേട്ടു, പരിശീലകന്റെ വാക്കുകൾ അതേപടി അനുസരിച്ച് യുവതാരം; അഭിനന്ദനവുമായി ആരാധകർ

തനിക്കെതിരായ ശിക്ഷാവിധി റദ്ധാക്കണമെന്നാവശ്യം; വിസ്മയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ

പെരിയ ഇരട്ടക്കൊലപാതക കേസ്; മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നേതാക്കൾ പുറത്തിറങ്ങി, വൻ സ്വീകരണമൊരുക്കി സിപിഎം

ബുംറ ഒന്നും നായകനാകാൻ പോരാ, ടെസ്റ്റ് ടീം നായകൻ ആയി അവരിൽ ഒരാൾ വരണം: മുഹമ്മദ് കൈഫ്