ഐപിഎലിൽ ചെന്നൈക്കെതിരെ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ തന്റെ പഴയ ഫോമിലേക്ക് തിരികെ എത്തി രോഹിത് ശർമ്മ. താരം 32 പന്തുകളിൽ നിന്നായി 2 ഫോറും 4 സിക്സറുമടക്കം 53* റൺസാണ് നേടിയിരിക്കുന്നത്. മികച്ച തുടക്കമാണ് മുംബൈ ഇന്ത്യൻസിന് ഓപ്പണർമാരായ റയാൻ റെക്കിൽട്ടണും രോഹിത് ശർമ്മയും ചേർന്ന് നേടിയത്. റയാൻ 19 പന്തിൽ 3 ഫോറം ഒരു സിക്‌സും അടക്കം 24 റൺസ് നേടി.
മുംബൈക്കതിരെ ചെന്നൈ 177 റൺസ് വിജയലക്ഷ്യം പടുത്തുയർത്തി. ചെന്നൈക്കായി രവീന്ദ്ര ജഡേജ 35 പന്തുകളിൽ നിന്നായി 4 ഫോറും 2 സിക്സറുമടക്കം 53 റൺസ് നേടി. കൂടാതെ ശിവം ദുബൈ 32 പന്തുകളിൽ നിന്നായി 4 സിക്‌സറും 2 ഫോറും അടക്കം 50 റൺസ് നേടി. കൂടാതെ ആയുഷ് മഹ്‌ത്രെ 32 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച് വെച്ചു. എന്നാൽ രചിൻ രവീന്ദ്ര (5), ഷായ്ക്ക് റഷീദ് (19) എം എസ് ധോണി (4) എന്നിവർ നിറം മങ്ങി.
Read more
ആദ്യ മത്സരങ്ങൾ പരാജയപ്പെട്ടെങ്കിലും ഇപ്പോൾ വിജയത്തിന്റെ വഴിയിൽ തിരിച്ചെത്തിയെ മുംബൈ ഇന്ത്യൻസിൽ ആരാധകർക്ക് വൻ പ്രതീക്ഷയാണുള്ളത്. ഇന്നത്തെ ദിവസം ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ആർസിബിക്കായി വിരാട് കോഹ്‌ലിയും മുംബൈക്കായി രോഹിത് ശർമ്മയും ഗംഭീര തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്.