രവി ശാസ്ത്രിയുടെ ആവേശകരമായ കമന്ററിക്കൊപ്പം, 2011 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ എംഎസ് ധോണിയുടെ സിക്‌സ്, ഓരോ ഇന്ത്യൻ ക്രിക്കറ്റ് ആരാധകന്റെയും ജീവിതകാലത്ത് നിറഞ്ഞുനിൽക്കുന്ന ഓർമ്മകൾ ആയിരിക്കും. 28 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യ ലോക കിരീടം നേടിയിട്ട് ഇന്ന് 12 വർഷങ്ങൾ തികഞ്ഞത് കഴിഞ്ഞ ദിവസമാണ് . ഇന്ത്യയെ സംബന്ധിച്ച് ആ ഫൈനലിൽ കാര്യങ്ങൾ എതിരായിരുന്നു. ടോസ് നഷ്ടപ്പെടുന്നു, ശ്രീലങ്ക ഉയർത്തിയ കൂറ്റൻ സ്കോർ കാണുന്നു. അതുവരെ ലോകകപ്പിൽ ഒരു ടീമും സ്കോർ പിന്തുടർന്ന് ജയിച്ചിട്ടില്ല ഉൾപ്പടെ പല കാര്യങ്ങളും എതിര് നിൽക്കുമ്പോഴാണ് നിറഞ്ഞു കവിഞ്ഞ ഗാലറിയുടെ ആവേശത്തിന് നിരാശയുടെ കാഴ്ച്ച സമ്മാനിക്കാതെ കിരീടം ഉയർത്തിയത്.
ആ ലോകകപ്പിലെ മാൻ ഓഫ് ദി മാച്ചായ യുവരാജ് ക്യാൻസറും വെച്ചാണ് ആ ലോകകപ്പ് കളിച്ചത് എന്നുള്ളത് ഒകെ പിന്നീടാണ് ക്രിക്കറ്റ് ലോകം അറിഞ്ഞത്. 2011 ലോകകപ്പിലെ കഥകൾ പങ്കുവെച്ചുകൊണ്ട്, യുവരാജ് ഇടയ്ക്കിടെ ചുമക്കുനതിന്റെ കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നും ലോകകപ്പിന് ശേഷമാണ് അതൊക്കെ ക്യാൻസറിന്റെ ലക്ഷണമെന്ന് അറിയുന്നത്.
“യുവരാജിന് സുഖമില്ലായിരുന്നു, മത്സരങ്ങൾക്ക് മുമ്പ് അദ്ദേഹം ഉത്കണ്ഠാകുലനായിരുന്നു. ബാറ്റ് ചെയ്യുമ്പോഴും അവൻ ചുമയും ചിലപ്പോൾ ചോര തുപ്പും . ഞാൻ അവനോട് ചോദിക്കുമായിരുന്നു “എന്തുകൊണ്ടാണ് ഇത്ര ചുമ? നിങ്ങളുടെ പ്രായം നോക്കൂ, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന്!” പക്ഷേ, അവൻ എന്താണ് അനുഭവിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു, ആ അസുഖത്തിനിടയിൽ അദ്ദേഹം ലോകകപ്പ് കളിച്ചു.
Read more
“അത് ക്യാൻസറിന്റെ ലക്ഷണങ്ങളാണെന്ന് പിന്നീട് അദ്ദേഹം കണ്ടെത്തി. എന്നാൽ സാഹചര്യത്തെക്കുറിച്ച് അറിയാതെ ഞങ്ങൾ അവനെ കളിയാക്കുകയായിരുന്നു, പക്ഷേ ചാമ്പ്യനോട് ഹാറ്റ്സ് ഓഫ്,” ഹർഭജൻ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു. യുവരാജ് ഇല്ലായിരുന്നു എങ്കിൽ ഇന്ത്യ ലോകകപ്പ് ഒന്നും ജയിക്കിലായിരുന്നു എന്നും ഹർഭജൻ പറഞ്ഞു.