ഓസീസിനെതിരായ ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യ ആറ് റണ്‍സിനാണ് ജയിച്ചുകയറിയത്. ഇന്ത്യ മുന്നോട്ട് വെച്ച് 161 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസിന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് എടുക്കാനെ ആയുള്ളു.
ഓസീസിന് ജയിക്കാന്‍ അവസാന ഓവറില്‍ 10 റണ്‍സ് വേണമെന്നിരിക്കെ ബോള്‍ ചെയ്ത അര്‍ഷ്ദീപ് സിംഗ് മൂന്ന് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഇപ്പോഴിതാ അവസാന ഓവര്‍ എറിയാന്‍ എത്തിയപ്പോഴുണ്ടായ മാനസികാവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അര്‍ഷ്ദീപ്.
ആദ്യ 19 ഓവറുകളില്‍, ഞാന്‍ വളരെയധികം റണ്‍സ് വിട്ടുകൊടുത്തു. അവസാന ഓവറിനുശേഷം ഞാന്‍ കളിയിലെ കുറ്റവാളിയാകുമെന്നും ഞാന്‍ കരുതി. പക്ഷേ ദൈവം എനിക്ക് ഒരു അവസരം തന്നു, ഞാന്‍ എന്നില്‍ വിശ്വസിച്ചു. ഞാന്‍ അതിനെ പ്രതിരോധിച്ച ദൈവത്തിന് നന്ദി, എന്നെ വിശ്വസിച്ച സഹതാരങ്ങള്‍ക്കും നന്ദി.
അവസാന ഓവര്‍ എറിയാന്‍ വന്നപ്പോള്‍ എന്ത് സംഭവിച്ചാലും അത് സംഭവിക്കുമെന്ന് സൂര്യ (സൂര്യകുമാര്‍ യാദവ്) എന്നോട് പറഞ്ഞു. ക്രെഡിറ്റ് ഞങ്ങളുടെ ബാറ്റ്‌സ്മാന്‍മാര്‍ക്കും അവകാശപ്പെട്ടതാണ്. തന്ത്രപ്രധാനമായ ഒരു വിക്കറ്റില്‍ അവര്‍ ഞങ്ങള്‍ക്ക് ഇവിടെ മികച്ച സ്‌കോറാണ് നല്‍കിയത്, ഞങ്ങള്‍ക്ക് 15 മുതല്‍ 20 വരെ റണ്‍സ് അധികമായി ലഭിച്ചു- അര്‍ഷ്ദീപ് കൂട്ടിച്ചേര്‍ത്തു.