എന്റെ ചെറുമകനോട് ഞാൻ ധോണിയെ വെറുതെ വിടാൻ പറഞ്ഞു, അപ്പോൾ അന്നത്തെ ഇന്ത്യൻ നായകൻ...; വമ്പൻ വെളിപ്പെടുത്തലുമായി ലക്നൗ ഉടമ

മുൻ ടീം ഇന്ത്യ, ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ക്യാപ്റ്റൻ എംഎസ് ധോണി ആരാധകരുടെ പ്രിയങ്കരൻ മാത്രമല്ല, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസി ഉടമകൾക്കിടയിൽ ഫേവറിറ്റ് താരങ്ങളിൽ ഒരാളാണ്. അത്തരത്തിൽ ധോണിയുമായി ബന്ധപ്പെട്ടൊരു കഥ പറഞ്ഞിരിക്കുകയാണ് ലക്നൗ ഉടമ.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ധോണി തൻ്റെ പേരക്കുട്ടിയെ ക്രിക്കറ്റ് കളിക്കാൻ പഠിപ്പിച്ചുവെന്ന് ആർപിഎസ്‌ജി ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനും ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ (എൽഎസ്‌ജി) ഉടമയുമായ ഡോ. സഞ്ജീവ് ഗോയങ്ക വെളിപ്പെടുത്തി.

‘TRS പോഡ്‌കാസ്റ്റിൽ’ ഗോയങ്ക പറഞ്ഞു:

“ഞാൻ അവനുമായി ഇടപഴകുമ്പോഴെല്ലാം എനിക്ക് എന്തെങ്കിലും പഠിക്കാൻ കഴിയും. അത് ലഖ്‌നൗ vs ചെന്നൈ മാച്ചിൻ്റെ സമയത്താണ്. എനിക്ക് ക്രിക്കറ്റ് ഭ്രാന്തനായ 11 വയസ്സുള്ള ഒരു ചെറുമകനുണ്ട്. എൻ്റെ വീട്ടിൽ ധോണി അവനെ ക്രിക്കറ്റ് കളിക്കാൻ പഠിപ്പിച്ചു, 5 -6 വർഷം മുമ്പ് ധോണി എന്റെ വീട്ടിൽ വന്നപ്പോൾ എന്റെ ചെറുമകൻ ധോണിയോട് കുറെ സംശയങ്ങൾ ചോദിച്ചു. ഒടുവിൽ ഞാൻ അവനോട് നിർത്താൻ വരെ പറഞ്ഞു. അപ്പോൾ ധോണി പറഞ്ഞു” ഞാൻ അത് ഇഷ്ടപെടുന്നു, അവൻ ചോദിക്കട്ടെ” ഗോയങ്ക പറഞ്ഞു.

അരമണിക്കൂറോളം പേരക്കുട്ടിയുമായി ധോണി സംസാരിച്ചെന്നും ഗോയങ്ക കൂട്ടിച്ചേർത്തു. 43-കാരനെ പ്രശംസിച്ചുകൊണ്ട് എൽഎസ്ജി ഉടമ പറഞ്ഞു: “ധോണി അവനുമായി അരമണിക്കൂറോളം സംസാരിച്ചു. ഒരു കുട്ടിക്കുവേണ്ടി ഇത്രയും സമയം ചിലവഴിച്ച അവനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. മറ്റുള്ളവരോട് നമ്മൾ എങ്ങനെ ആയിരിക്കണം എന്ന് ധോണി പഠിപ്പിക്കുന്നു. അതുകൊണ്ടാണ് അവന് ഇത്രയധികം ഫാൻസ്‌.”

2016-ൽ സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള റൈസിങ് പൂനെ സൂപ്പർജയൻറിൻ്റെ (ആർപിഎസ്ജി) ക്യാപ്റ്റനായിരുന്നു എംഎസ് ധോണി എന്നത് എടുത്തുപറയേണ്ടതാണ്. രണ്ട് സീസണുകളിൽ ചെന്നൈക്ക് വിലക്ക് കിട്ടിയ സാഹചര്യത്തിലാണ് അദ്ദേഹം അന്ന് പൂനെയിൽ കളിച്ചത്.

പൂനെ 2016 ൽ അവരുടെ 14 മത്സരങ്ങളിൽ അഞ്ചെണ്ണം മാത്രമാണ് വിജയിച്ചത്, സ്റ്റാൻഡിംഗിൽ അവസാന സ്ഥാനത്തെത്തി. മോശം പ്രകടനത്തെ തുടർന്ന് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ധോണിക്ക് പകരം ക്യാപ്റ്റനായി.

Latest Stories

അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും; ഹര്‍ജി പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റിവച്ചു

ആ ഇന്ത്യൻ താരം നാല് സെഞ്ചുറികൾ നേടി ഈ പരമ്പര അവസാനിപ്പിക്കും, വമ്പൻ പ്രവചനവുമായി സുനിൽ ഗവാസ്‌കർ

BGT 2024: "അവനെ ചവിട്ടി പുറത്ത് കളയുക, അപ്പോൾ ഇന്ത്യ രക്ഷപെടും"; ആവശ്യവുമായി മുൻ ദക്ഷിണാഫ്രിക്കൻ താരം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കരട് ബില്ലിന് അംഗീകാരം; ബില്ലിന് കൂടുതല്‍ പിന്തുണ നേടാന്‍ ബിജെപി

മൈതാനത്ത് ചോര തുപ്പിയിട്ടും ഇതിഹാസത്തിന്‍റെ സ്വപ്നം സഫലമാക്കി കൊടുത്ത ധീരന്‍, ലോകം കണ്ട ഏറ്റവും വലിയ സച്ചിന്‍ ഫാനിന് പിറന്നാള്‍ ആശംസകള്‍

'പ്രായമായെന്ന് കരുതി ആരും മാതാപിതാക്കളെ മാറ്റില്ലല്ലോ'; കെപിസിസി പുനഃസംഘടനയിൽ പ്രതികരിച്ച് കെ മുരളീധരൻ

15 വര്‍ഷത്തെ പ്രണയസാഫല്യം; കീര്‍ത്തി സുരേഷ് വിവാഹിതയായി

ഇനി നിയമപരമായി നേരിടും! 'രാമായണ' അഭ്യൂഹത്തോട് പ്രതികരിച്ച് സായ് പല്ലവി

"രോഹിതിനെ കൊണ്ട് പറ്റുന്ന പൊസിഷൻ അതാണ്, അല്ലാതെ വേറെ വഴി ഇല്ല"; രവി ശാസ്ത്രിയുടെ വാക്കുകൾ ഇങ്ങനെ

'നാലു സെഞ്ച്വറികളുമായി പരമ്പര പൂര്‍ത്തിയാക്കാന്‍ അവന് കഴിയും'; ഫോമിലല്ലാത്ത ഇന്ത്യന്‍ താരത്തെക്കുറിച്ച് ധീരമായ പ്രവചനം നടത്തി ഗവാസ്‌കര്‍