ഹരാരെയില്‍ സിംബാബ്വെയ്ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ അഭിഷേക് ശര്‍മ്മ സെഞ്ച്വറി നേടി. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്ാതയ താരത്തിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു, പ്രത്യേകിച്ച് യശസ്വി ജയ്സ്വാള്‍ മൂന്നാം ടി 20ക്ക് മുന്നോടിയായി ടീമില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുന്ന സാഹചര്യത്തില്‍. എന്നാല്‍ രണ്ടാം മത്സരത്തില്‍ അഭിഷേക് സമ്മര്‍ദത്തെ നന്നായി കൈകാര്യം ചെയ്യുകയും ആക്രമണ ക്രിക്കറ്റ് കളിക്കുകയും ചെയ്തു.
മത്സരത്തിന്റെ രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പുറത്തായി. അതിനുശേഷം, അഭിഷേക് കുറച്ച് സമയമെടുത്തു ഇന്നിംഗ്‌സ് പടുത്തുയര്‍ത്തി. ഏഴ് ബൗണ്ടറികളും എട്ട് സിക്സറുകളും പറത്തി താരം തന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി രേഖപ്പെടുത്തി.
രണ്ടാം ടി20യില്‍ താന്‍ സെഞ്ച്വറി നേടിയത് ഗില്ലിന്റെ ബാറ്റ് ഉപയോഗിച്ച് കളിച്ചാണെന്ന് മത്സര ശേഷം അഭിഷേക് വെളിപ്പെടുത്തി. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ആഭ്യന്തര ക്രിക്കറ്റില്‍ അവര്‍ ഒരുമിച്ച് ധാരാളം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഗില്ലിന്റെ ബാറ്റ് ചോദിക്കാന്‍ അഭിഷേക് മടിച്ചില്ല. തനിക്ക് റണ്‍സ് ആവശ്യമുള്ളപ്പോഴെല്ലാം ഗില്ലിന്റെ ബാറ്റാണ് താന്‍ ആവശ്യപ്പെടുന്നതെന്നും അഭിഷേക് വെളിപ്പെടുത്തി.
”ഞാന്‍ ഇന്ന് ശുഭ്മാന്റെ (ഗില്‍) ബാറ്റ് ഉപയോഗിച്ചാണ് കളിച്ചത്. ഞാന്‍ നേരത്തെയും ഇത് ചെയ്തിട്ടുണ്ട്. എനിക്ക് റണ്‍സ് ആവശ്യമുള്ളപ്പോഴെല്ലാം ഞാന്‍ അവന്റെ ബാറ്റ് ആവശ്യപ്പെടും,’ മത്സരശേഷം അഭിഷേക് ശര്‍മ്മ പറഞ്ഞു.