ഞാൻ ഒരുപാട് പരാജയപ്പെട്ടവനാണ്, ഇന്നലെ ആ കാര്യം ചെയ്തതുകൊണ്ടാണ് മികച്ച പ്രകടനം നടത്തിയത്: സഞ്ജു സാംസൺ

ഇന്നലെ ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരത്തിൽ സഞ്ജു സാംസൺ തൻ്റെ ആദ്യ ടി20 സെഞ്ച്വറി നേടി. 47 പന്തിൽ എട്ട് സിക്‌സറും 11 ഫോറുമടക്കം 111 റൺസാണ് സാംസൺ നേടിയത്. വെറും 40 പന്തിലാണ് അദ്ദേഹത്തിൻ്റെ സെഞ്ച്വറി പിറന്നത്, ഇത് ഒരു ഇന്ത്യൻ കളിക്കാരൻ്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ടി20 സെഞ്ചുറിയായി മാറി. കൂടാതെ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ആദ്യ ടി 20 സെഞ്ച്വറി കൂടിയാണ് പിറന്നത്.

സാംസണിൻ്റെ പ്രകടനം ഇന്ത്യയെ 297/6 എന്ന കൂറ്റൻ സ്‌കോറിലെത്തിക്കാൻ സഹായിച്ചു, ഇത് T20I ക്രിക്കറ്റിലെ ഒരു ടെസ്റ്റ് പ്ലെയിങ് രാജ്യത്തിൻറെ ഏറ്റവും ഉയർന്ന സ്കോറാണ്. വന്നവനും പോയവനും നിന്നവനും എല്ലാം തകർത്തടിച്ച ഇന്ത്യൻ ഇന്നിംഗ്‌സിനെ ശരിക്കും എങ്ങനെ വാഴ്ത്തണം എന്ന് അറിയാതെയാണ് ക്രിക്കറ്റ് ലോകം നിന്നത് എന്ന് പറയാം.

മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം സഞ്ജു പറഞ്ഞത് ഇങ്ങനെ “എനിക്ക് കൂടുതൽ നന്നായി ചെയ്യാൻ കഴിയും. എന്റെ ടീം അംഗങ്ങൾ എല്ലാം എന്റെ നേട്ടത്തിൽ സന്തോഷിക്കുന്നു എന്ന് കാണുമ്പോൾ ഈ ഇന്നിങ്സിന് പ്രത്യേകത കൂടുന്നു. എനിക്ക് ഗ്രൗണ്ടിൽ പോയി എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് ഉള്ളിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു. അതാണ് ഇന്ന് ചെയ്തത്.”

“ധാരാളം ഗെയിമുകൾ കളിക്കുമ്പോൾ സമ്മർദ്ദവും പരാജയങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം. കാരണം ഞാൻ ഒരുപാട് പരാജയപ്പെട്ടു. ബേസിക്ക് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങൾ നന്നായി ചെയ്യുമെന്ന് സ്വയം വിശ്വസിക്കുക. അത് മാത്രമാണ് ചെയ്യാൻ പറ്റുന്നത്.

“നിങ്ങളുടെ രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ എപ്പോഴും സമ്മർദ്ദം ഉണ്ട്. എന്നാൽ എനിക്ക് നന്നായി കളിക്കണം ആളായിരുന്നു ചിലതൊക്കെ തെളിയിക്കണം ആയിരുന്നു. അതിനായി ഞാൻ ഓരോ പന്തിലും ഫോക്കസ് ചെയ്തു. കൂടുതൽ കാര്യങ്ങൾ ഒന്നും ചിന്തിച്ചില്ല.” സഞ്ജു പറഞ്ഞു .

ടീം നേതൃത്വത്തിൻ്റെ പൂർണ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും സാംസൺ പറഞ്ഞു.

“വാക്കിൽ മാത്രമല്ല, പ്രവൃത്തിയിലും അവർ എന്നെ പിന്തുണയ്ക്കുമെന്ന് നേതൃത്വം എന്നോട് പറയുന്നു. കഴിഞ്ഞ പരമ്പരയിൽ ഞാൻ രണ്ട് തവണ പൂജ്യത്തിന് പുറത്തായി. എന്ത് ചെയ്യണം എന്ന് അറിയാതെ കേരളത്തിലേക്ക് മടങ്ങിയപ്പോൾ സൂര്യകുമാറും ഗംഭീറും പിന്തുണച്ചു ”അദ്ദേഹം പറഞ്ഞു.

സഞ്ജു മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപെട്ടപ്പോൾ മികച്ച ബാറ്റിംഗ് പ്രകടനത്തിന് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പ്ലെയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍