ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിൻ്റെ മൂന്നാം ദിനത്തിൽ ഏറ്റവും മോശം ഷോട്ടിലൂടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഒരിക്കൽ കൂടി തൻ്റെ വിക്കറ്റ് വലിച്ചെറിഞ്ഞു. ഋഷഭ് പന്തിൻ്റെ പുറത്താക്കൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കറിൽ നിന്ന് വിമർശനത്തിന് ഇടയാക്കി. താരം കളിച്ച ആ ഷോട്ടിനെ അദ്ദേഹം “വിഡ്ഢിത്തം” എന്ന് വിളിക്കുകയും ചെയ്തു.
ഇന്ന് രാവിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ 164/5 എന്ന നിലയിൽ ഇന്ത്യ ഇന്നിംഗ്സ് പുനരാരംഭിച്ചു. സെഷനിൽ ഇന്നിംഗ്‌സ് സ്ഥിരപ്പെടുത്താൻ ഇന്ത്യ ഋഷഭ് പന്തിനെ ആശ്രയിച്ചു. എന്നിരുന്നാലും, സ്കോട്ട് ബോളണ്ടിനെതിരെ അതുവരെ കളിച്ച എല്ലാ ഷോട്ടിന്റെയും കേടും പലിശയും തീർത്ത് താരം ഒരു മോശം ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിയുക ആയിരുന്നു.
ഋഷഭ് പന്തിൻ്റെ മോശം ഷോട്ട് സെലക്ഷനിൽ സുനിൽ ഗവാസ്‌കർ തൻ്റെ നിരാശ പ്രകടിപ്പിച്ചു. മത്സര സാഹചര്യങ്ങൾ കളിച്ഛ് പന്തിനെ ഗവാസ്‌കർ വിമർശിക്കുകയും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ “വിഡ്ഢിത്തം” എന്ന് വിളിക്കുകയും ചെയ്തു. രണ്ട് ഫീൽഡർമാരുടെ സാന്നിധ്യം പന്ത് അവഗണിച്ചെന്നും നേരത്തെ മിസ് ആയിട്ടും അതെ ഷോട്ട് കാണിച്ച്
“വിഡ്ഢി, എന്തൊരു മണ്ടൻ ആണ് അവൻ! ഒരിക്കൽ ആ ഷോട്ട് കളിച്ചിട്ട് പാളി പോയതാണ്. എന്നിട്ട് വീണ്ടും അതെ ഷോട്ടിന് ശ്രമിച്ചിട്ട് ആണ് വിക്കറ്റ് സമ്മാനിച്ചത്” ഗവാസ്‌കർ പറഞ്ഞു.
“അത് നിങ്ങളുടെ സ്വാഭാവിക ഗെയിമാണെന്ന് പറയാൻ കഴിയില്ല. ക്ഷമിക്കണം. ഇത് നിങ്ങളുടെ സ്വാഭാവിക ഗെയിമല്ല. ഇതൊരു മണ്ടൻ ഷോട്ടാണ്.. സാഹചര്യം നിങ്ങൾ മനസ്സിലാക്കണം.” അദ്ദേഹം കൂട്ടിച്ചേർത്തു.