ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനൊപ്പമുള്ള തൻ്റെ ഐപിഎൽ 2024 സീസണിൻ്റെ തുടക്കത്തിന് ശേഷം, പേസ് സെൻസേഷൻ മായങ്ക് യാദവ് 2019 ലോകകപ്പിൽ നിന്ന് ജോഫ്ര ആർച്ചറുടെ ഐക്കണിക് ഡെലിവറി പുനഃസൃഷ്ടിക്കാനുള്ള തൻ്റെ ആഗ്രഹം വെളിപ്പെടുത്തി. 2 മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റ് വീഴ്ത്തിയ മായങ്കിന് ഇതുവരെ മികച്ച പ്രകടനം നേടാൻ സാധിച്ചിട്ടുണ്ട്. രണ്ട് ഗെയിമുകളിലും സ്ഥിരമായി 150 കിലോമീറ്റർ വേഗത പിന്നിടാനും എതിരാളികളെ തച്ചുതകർക്കാനും സാധിച്ചു.
2019 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ആർച്ചറുടെ അവിസ്മരണീയമായ പന്ത് ആവർത്തിക്കാനുള്ള തൻ്റെ സ്വപ്നം സ്‌പോർട്‌സ് ടാക്കിന് നൽകിയ അഭിമുഖത്തിൽ മായങ്ക് പങ്കുവെച്ചു. പന്ത് സൗമ്യ സർക്കാരിൻ്റെ ഓഫ് സ്റ്റമ്പിൽ തട്ടി ബൗണ്ടറി റോപ്പിന് മുകളിലൂടെ പറന്നു. ആർച്ചറുടെ ആ വിക്കറ്റ് ആവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് താരം പറയുന്നത് .
“ഞാൻ ചെറുപ്പം മുതലേ, എന്നെപ്പോലുള്ള ഫാസ്റ്റ് ബൗളർമാരോട് ഓഫ് സ്റ്റമ്പിൻ്റെ മുകൾഭാഗം ലക്ഷ്യമിടാൻ പരിശീലകർ നിർദ്ദേശിച്ചിട്ടുണ്ട്. ലോകകപ്പിൽ ജോഫ്ര ആർച്ചർ ചെയ്‌തതുപോലെ, ഓഫ്‌സ്റ്റമ്പിന് മുകളിൽ സ്‌ട്രൈക്ക് ചെയ്യുന്ന ഒരു ഡെലിവറി ബൗൾ ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. അതൊരു മാജിക്കൽ ഡെലിവറി ആയിരുന്നു. അത് എനിക്ക് ആവർത്തിക്കണം ”മായങ്ക് പറഞ്ഞു.
Read more
എന്തായാലും താരം മികച്ച ഫോം തുടർന്നാൽ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടാവുന്ന പേരുകളിൽ ഒന്നായിരിക്കും മായങ്ക് യാദവ്.