'എനിക്ക് ആ ഇന്ത്യന്‍ ജേഴ്‌സി കിട്ടണം': തന്റെ അടുത്ത ലക്ഷ്യം വെളിപ്പെടുത്തി കെകെആര്‍ സ്റ്റാര്‍ പെര്‍ഫോമര്‍

ഐപിഎല്‍ 2024 ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 8 വിക്കറ്റിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ജേതാക്കളായി. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഫ്രാഞ്ചൈസിയുടെ മികച്ച പ്രകടനം കാഴ്ചവെച്ചവരില്‍ ഒരാളായിരുന്നു ഹര്‍ഷിത് റാണ. ടൂര്‍ണമെന്റിന്റെ പതിനേഴാം സീസണിലെ സെന്‍സേഷണല്‍ ബോളിംഗ് പ്രകടനത്തിന് ശേഷം അദ്ദേഹം ഇപ്പോള്‍ ഒരു ഇന്ത്യന്‍ ടീം ജഴ്സി ലക്ഷ്യമിടുന്നു.

എനിക്ക് ആ ഇന്ത്യന്‍ ജേഴ്‌സി കിട്ടണം. ഞാന്‍ ഫോര്‍മാറ്റിനെക്കുറിച്ച് ചിന്തിക്കുന്നില്ല. എനിക്ക് രാജ്യത്തിന് വേണ്ടി കളിക്കാന്‍ ആഗ്രഹമുണ്ട്. ഭരത് സാറിനൊപ്പം (ഭരത് അരുണ്‍) പ്രവര്‍ത്തിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു. അവന്‍ നല്ല കേള്‍വിക്കാരനാണ്, ഞാന്‍ പറഞ്ഞത് ക്ഷമയോടെ കേട്ടു.

അവന്‍ സാങ്കേതികമായി കാര്യങ്ങള്‍ മാറ്റില്ല, പക്ഷേ ഗെയിമിന്റെ മാനസിക വശത്തിന് പ്രാധാന്യം നല്‍കി. ഇന്ത്യക്ക് വേണ്ടി കളിക്കണമെങ്കില്‍ കഴിവു കൊണ്ട് മാത്രം കാര്യമില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. മികച്ച ബോളറാകാന്‍ മത്സരത്തിന്റെ ദുഷ്‌കരമായ ഘട്ടത്തില്‍ പ്രകടനം നടത്താന്‍ അദ്ദേഹം എന്നോട് പറഞ്ഞു- റാണ പറഞ്ഞു.

ടൂര്‍ണമെന്റില്‍ 13 മത്സരങ്ങളില്‍നിന്ന് താരം 19 വിക്കറ്റ് വീഴ്ത്തി. ഒരു ബാറ്ററെ പുറത്താക്കിയതിന് ശേഷം ഫ്ളൈയിംഗ് കിസ് ആഘോഷത്തിന്റെ പേരില്‍ ഒരു മത്സരത്തില്‍ താരത്തിന് വിലക്ക് കിട്ടിയിരുന്നു. ഐപിഎല്‍ വിജയിച്ചതിന് ശേഷം ഒരു ഫ്‌ലയിംഗ് കിസ് ആഘോഷം നടത്താന്‍ ഷാരൂഖ് ഖാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഫ്ളയിംഗ് കിസ് ആഘോഷത്തിന്റെ പേരില്‍ വിലക്കപ്പെട്ടപ്പോള്‍ എനിക്ക് സങ്കടമുണ്ടായിരുന്നു. ട്രോഫി ഉയര്‍ത്തിയ ശേഷം ചുംബന ആഘോഷം നടത്താമെന്ന് ഷാരൂഖ് ഖാന്‍ സാര്‍ എന്നോട് പറഞ്ഞു. അദ്ദേഹം തന്റെ വാക്കുകള്‍ പാലിച്ചു, ഞങ്ങള്‍ എല്ലാവരും സമാനമായ രീതിയില്‍ ആഘോഷിച്ചു- റാണ പറഞ്ഞു.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍