ഇന്ന് വലിയ ആവേശം പ്രതീക്ഷിച്ച പോരിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളുൂരുവിനെതിരെ പഞ്ചാബ് കിംഗ്സിന് 96 റൺസ് വിജയലക്ഷ്യം. മഴമൂലം 14 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആർസിബി 14 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെടുത്തു. 26 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്ന ടിം ഡേവിഡാണ് ആർസിബിയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ രജത് പാട്ടീദാർ 18 പന്തിൽ 23 റൺസടിച്ചു. ഈ രണ്ട് പേർ മാത്രമാണ് ആർസിബി നിരയിൽ രണ്ടക്കം കടന്നത്. പഞ്ചാബിനായി അർഷ്ദീപ് സിംഗും മാർക്കോ യാൻസനും യുസ്‌വേന്ദ്ര ചാഹലും ഹർപ്രീത് ബ്രാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും ചെറിയ ടോട്ടൽ എന്ന നാണക്കേട് സ്വന്തമായിട്ടുള്ള ആർസിബി ഇന്ന് അതിനേക്കാൾ മോശമായി പുറത്താക്കുമോ എന്നായിരുന്നു ആരാധകരുടെ പേടി. അർഷ്ദീപ് സിംഗ് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറിയൊക്കെ നേടിയെങ്കിലും നാലാം പന്തിൽ ഓപ്പണർ ഫിൽ സാൾട്ടിനെ( 4 ) മടക്കി അർശ്ദീപ് ആദ്യ വിക്കറ്റ് ടീമിന് സമ്മാനിച്ചു. നായകൻ രജത് പാട്ടീദാർ നന്നായി തുടങ്ങി എങ്കിലും തന്റെ അടുത്ത ഓവറിൽ അനാവശ്യ ഷോട്ട് കളിക്കാൻ ശ്രമിച്ച കോഹ്‌ലി( 1 ) മടക്കി അർശ്ദീപ് വീണ്ടും പഞ്ചാബ് രക്ഷകനായി. മോശം ഫോം തുടരുന്ന ലിയാം ലിവിംഗ്‌സ്റ്റണെ(4) സേവിയർ ബാർട്‌ലെറ്റും സീസണിൽ ചില നല്ല ഇന്നിങ്‌സുകൾ കളിച്ച ജിതേഷ് ശർമയെ( 2 ) യുസ്‌വേന്ദ്ര ചാഹലും വീഴ്ത്തി. പിന്നാലെ ക്രുനാൽ പാണ്ഡ്യയെയും(1) മനോജ് ഭണ്ഡാകെയെയും(1) വീഴ്ത്തിയ യാൻസൻ ആർസിബിയെ 43-7 എന്ന സ്കോറിലേക്ക് തള്ളിയിട്ടു.
ഇതോടെ 49 ലും താഴെയുള്ള സ്‌കോറിൽ ടീം വീഴുമോ എന്നുള്ളത് ആയിരുന്നു ആരാധകരുടെ ആശങ്ക. അതുവരെ ഈ ദുരന്തം എല്ലാം കണ്ടുനിന്ന രജത് 23 റൺ എടുത്ത് മടങ്ങിയപ്പോൾ അവസാനം വാലറ്റത്തിന്റെ സഹായത്തോടെ വമ്പനടികൾ അടിച്ച ടിം ഡേവിഡ് കളിച്ച മികച്ച ഇന്നിംഗ്സ് ആണ് വലിയ നാണക്കേടിൽ നിന്ന് ടീമിനെ രക്ഷിച്ചത്. ഹർപ്രീത് ബ്രാർ എറിഞ്ഞ അവസാന ഓവറിൽ മൂന്ന് സിക്സിന്റെ സഹായത്തോടെ നേടിയ 20 റൺസ് ആണ് ബാംഗ്ലൂരിന് തുണയായത്. ഇന്നിങ്സിന്റെ അവസാന പന്ത് നോ ബോൾ ആയതിനാൽ അവിടെ 2 റൺ ഓടി 26 പന്തിൽ അർദ്ധ സെഞ്ച്വറി തികക്കാനും ഡേവിഡിന് ആയി.
എന്തായാലും ഇതാണ് വിൻ്റേജ് ആർസിബി എന്നും ഇതുവരെ സീസണിൽ കണ്ടതൊക്കെ അവരുടെ ഫേക്ക് ഇമേജ് ആണെന്നും ഞാൻ കണ്ടെടാ എന്റെ പഴയ തല്ലിപ്പൊളി ടീമിനെ എന്നും പറഞ്ഞും ഉള്ള ട്രോളുകൾ സജീവമാണ്.
Like Really?
It is happening again?
Another 49 ?
Want To See “Vintage RCB” again? At Chinnaswamy 💀🥵#RCBvsPBKS #PBKSvsRCB pic.twitter.com/MFGN8lRlSo— Sunil Yadav (@yadav_sunil01) April 18, 2025
Vintage RCB back in form at Chinnaswamy pic.twitter.com/BQPyuNLvBK
— Vengeance🦇 (@vampire3210) April 18, 2025
Read more