പാകിസ്ഥാനുവേണ്ടി എനിക്ക് ഈ വര്‍ഷത്തെ ടി20 ലോകകപ്പ് നേടണം: ഫഖര്‍ സമാന്‍

2024-ലെ തന്റെ ലക്ഷ്യം തുറന്നുപറഞ്ഞ പാകിസ്ഥാന്‍ ബാറ്റര്‍ ഫഖര്‍ സമാന്‍. 2024-ല്‍ തന്റെ ടീമിന് വേണ്ടി ടി20 ലോകകപ്പ് നേടണമെന്നും ജൂണില്‍ യുഎസിലും കരീബിയനിലും നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ നിര്‍ണായക പങ്ക് വഹിക്കണമെന്നും താരം ആഗ്രഹം പ്രകടിപ്പിച്ചു.

ഞങ്ങള്‍ക്ക് ഈ വര്‍ഷം ടി20 ലോകകപ്പ് വരാനിരിക്കുന്നു. ഞങ്ങള്‍ക്ക് വളരെ ശക്തമായ ടീമുണ്ട്. ഞങ്ങള്‍ക്ക് പരിക്കുകള്‍ ഒന്നും സംഭവിക്കാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പാകിസ്ഥാന്‍ ടീം ടി20 ലോകകപ്പ് നേടുകയും അതില്‍ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുക എന്നതാണ് എന്റെ പ്രധാന ലക്ഷ്യം- ഫഖര്‍ സമാന്‍ പറഞ്ഞു.

ഈ വര്‍ഷം അണിനിരക്കുന്ന പ്രധാന ഇവന്റുകളിലൊന്നാണ് 2024 ലെ ടി20 ലോകകപ്പ്. ടൂര്‍ണമെന്റിലേക്ക് പോകുന്ന ഹോട്ട് ഫേവറിറ്റുകളില്‍ ഒന്നായിരിക്കും പാകിസ്ഥാന്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടി20യില്‍ പാകിസ്ഥാന്‍ ഒരു വലിയ ശക്തിയാണ്.

Read more

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവര്‍ മികച്ച ടി20 ക്രിക്കറ്റാണ് കളിച്ചു വരുന്നത്. തീര്‍ച്ചയായും ഫോര്‍മാറ്റിലെ മികച്ച ടീമുകളിലൊന്നാണ്. കഴിഞ്ഞ രണ്ട് ടി20 ലോകകപ്പുകളിലെ അവരുടെ പ്രകടനം അസാധാരണമായിരുന്നു. അതിനാല്‍ത്തന്നെ ഈ വര്‍ഷം അവര്‍ വിജയിച്ചാല്‍ അതിശയിക്കാനില്ല.