17 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീഴ്ത്തിക്കൊണ്ട് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തന്റെ തീരുമാനം വെളിപ്പെടുത്തി സ്റ്റുവര്‍ട്ട് ബ്രോഡ്. അഞ്ചാം ആഷസ് ടെസ്റ്റ് തന്റെ അവസാനത്തേതാണെന്ന് ഓവലിലെ മൂന്നാം ദിവസത്തെ കളിക്ക് ശേഷമാണ് താരം പ്രഖ്യാപിച്ചത്.
600 ടെസ്റ്റ് വിക്കറ്റുകള്‍ പിന്നിട്ട രണ്ട് പേസര്‍മാരില്‍ ഒരാളായ ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണൊപ്പം ഓവല്‍ ടെസ്റ്റില്‍ ആഷസില്‍ 150+ ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ മൂന്നാമത്തെ ബോളറായി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന അഞ്ചാമത്തെ താരമായാണ് അദ്ദേഹം തന്റെ കരിയര്‍ പൂര്‍ത്തിയാക്കുന്നത്.
മൂന്നാം ദിവസം സ്‌കൈ സ്പോര്‍ട്സിനോട് സംസാരിച്ച ബ്രോഡ് ഇങ്ങനെ പറഞ്ഞു ‘അത്ഭുതകരമായ ഒരു സവാരിയാണ്, എനിക്കുള്ളത് പോലെ തന്നെ നോട്ടിംഗ്ഹാംഷെയറും ഇംഗ്ലണ്ട് ബാഡ്ജും ധരിക്കാന്‍ സാധിച്ചത് വലിയ പദവിയാണ്. ഒപ്പം, ഞാന്‍ ക്രിക്കറ്റിനെ എന്നത്തേയും പോലെ സ്‌നേഹിക്കുന്നു.രണ്ടാഴ്ചയായി ഞാന്‍ അതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.’
‘ഓസ്ട്രേലിയയുമായുള്ള പോരാട്ടങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്, എനിക്ക് ആഷസുമായി ഒരു പ്രണയമുണ്ട്. എന്റെ അവസാന ബാറ്റും ബോളും ആഷസ് ക്രിക്കറ്റിലായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ ബ്രോഡ് പറഞ്ഞു.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍