ആ മുഖത്ത് നോക്കാൻ ഞാൻ ഭയപ്പെട്ടു, കാരണം അയാൾ കാണിച്ച വിശ്വാസത്തിന്...., സഞ്ജു സാംസൺ പറഞ്ഞത് ഇങ്ങനെ

സഞ്ജു സാംസൺ ഈ കാലം കൊണ്ട് ഒരുപാട് ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. സ്ഥിരതയോടെ കളിക്കാതിരുന്നത് ആയിരുന്നു സാംസൺ ഈ നാളുകളിൽ നേരിട്ട ബുദ്ധിമുട്ട്. 2015ൽ അരങ്ങേറിയ വിക്കറ്റ് കീപ്പർ ബാറ്റർ ഇതുവരെ ഇന്ത്യക്കായി 33 ടി20 മത്സരങ്ങൾ മാത്രമാണ് കളിച്ചത്. പലപ്പോഴും തൻ്റെ കഴിവ് പ്രകടിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. എന്തായാലും അടുത്തിടെ ബംഗ്ലാദേശിനെതിരെ നടന്ന മൂന്നാം ടി 20 യിൽ സെഞ്ച്വറി നേടിയ സഞ്ജു ആരാധകരുടെ പ്രതീക്ഷ കാത്തിരുന്നു. ആരാധകരുടെ മാത്രം ആയിരുന്നില്ല തന്നിൽ വിശ്വാസം അർപ്പിച്ച പരിശീലകനോടും നായകനോടും ഉള്ള കൂടിയുള്ള നന്ദിയാണ് സഞ്ജു കാണിച്ചത്.

ഗംഭീറിന്റെ പരിശീലനത്തിൽ ശ്രീലങ്കയിൽ നടന്ന പരമ്പരയിൽ സഞ്ജുവിന് അവസരം കിട്ടിയിരുന്നു. എന്നിരുന്നാലും, പ്രകടനം മികച്ചതായിരുന്നില്ല, രണ്ട് ഡക്കിന് സഞ്ജു പുറത്തായിരുന്നു . ബംഗ്ലാദേശ് ടി20 ഐ പരമ്പരയുടെ സമയമായപ്പോൾ, സാംസൺ പുറത്താകുമോ എന്ന ആശങ്കയിലായിരുന്നു, എന്നാൽ ഗംഭീർ അദ്ദേഹത്തെ പിന്തുണച്ചു. വിമൽ കുമാറിന് നൽകിയ അഭിമുഖത്തിൽ, ഗംഭീറിൽ താൻ കാണിച്ച വിശ്വാസത്തിന് പ്രതിഫലം നൽകിയെന്ന് കീപ്പർ ബാറ്റർ വെളിപ്പെടുത്തി.

സാംസണോട് വിമൽ ഇങ്ങനെ ചോദിച്ചു, “കുട്ടിക്കാലത്ത്, ഡൽഹിയിലെ എൽബി ശാസ്ത്രി ക്രിക്കറ്റ് അക്കാദമിയിൽ ഗംഭീറിനെ ആകർഷിക്കാൻ നിങ്ങൾ ആഗ്രഹിച്ചിരുന്നു. അടുത്തിടെ, നിങ്ങളുടെ ആദ്യ ടി20 സെഞ്ച്വറി നേടിയപ്പോൾ, പരിശീലകനെന്ന നിലയിൽ ഗംഭീർ നിങ്ങൾ ഏറ്റവും സന്തോഷവാനാണ്. ഇതിന് സാംസൺ പറഞ്ഞത് ഇങ്ങനെ :

“പരിശീലകനും കളിക്കാരനും തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്. പരിശീലകൻ നിങ്ങളെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമ്പോൾ, കാണിച്ച വിശ്വാസത്തിന് പ്രതിഫലം നനൽകാനും മികച്ച പ്രകടനം നടത്താനും നിങ്ങൾ ആഗ്രഹിക്കുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ ഞാൻ വലിയ സ്കോർ ചെയ്തില്ല, അദ്ദേഹത്തിന്റെ കണ്ണിൽ നോക്കാൻ ഞാൻ മടിച്ചു. പക്ഷെ എൻ്റെ സമയം വരുമെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു. അതുകൊണ്ട് ഹൈദരാബാദിൽ ആ സെഞ്ച്വറി നേടുകയും ഗൗതി ഭായ് (ഗൗതം ഗംഭീർ) എനിക്കായി കൈയ്യടിക്കുകയും ചെയ്തപ്പോൾ ഞാൻ വളരെ സന്തോഷവാനായിരുന്നു.” സഞ്ജു പറഞ്ഞു.

വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ ടി 20 പരമ്പരയിലും അവസരം കിട്ടുമെന്ന് സഞ്ജു പ്രതീക്ഷിക്കുന്നു.